വിഷൻ 2031 സഹകരണ സെമിനാർ: ഏറ്റുമാനൂരില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു

New Update
vision 2023 office inauguration

ഏറ്റുമാനൂര്‍: വിഷൻ 2031 സഹകരണവകുപ്പ് സെമിനാറിന്റെ സ്വാഗതസംഘം ഓഫീസ് ഏറ്റുമാനൂരിൽ തുറന്നു. 

Advertisment

സ്വാഗതസംഘം ചെയർമാൻ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയർമാൻ കെ. എൻ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നഗരസഭാ ഓഫീസിന് സമീപമുള്ള കെട്ടിടത്തിലാണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കുന്നത്.

ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവൻഷൻ സെന്ററിൽ ഒക്ടോബർ 28-നാണ് വിഷൻ 2031 സഹകരണ സെമിനാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 പേർ സെമിനാറിൽ പങ്കെടുക്കും.

കേരള സംസ്ഥാനം രൂപീകൃതമായി 75 വർഷം 2031 -ൽ പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞകാലങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തി ഭാവിവികസനം ആസൂത്രണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ മേഖലകളിലായി 33 വകുപ്പുകളുടെ നേതൃത്വത്തിൽ സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിക്കുന്നത്.

ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, ജോയിൻ്റ് രജിസ്ട്രാർ പി.പി. സലിം, കോട്ടയം അർബൻ ബാങ്ക് ബോർഡ് അംഗം ഇ.എസ്. ബിജു, ഡെപ്യൂട്ടി രജിസ്ട്രാർ കെ.സി. വിജയകുമാർ, അസിസ്റ്റൻറ് രജിസ്ട്രാർമാരായ ടി.ബൾക്കീസ് , എ.കെ. സജിനികുമാരി, കെ.പി. ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

Advertisment