/sathyam/media/media_files/2025/10/24/huge-pit-on-road-2025-10-24-12-42-38.jpg)
എരുമേലി: തട്ടിക്കൂട്ട് മിനുക്കു പണികള്‍ അല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കരിങ്കല്ലുമ്മുഴിയിലെ ജനങ്ങള്‍. ദിവസവും പാറമടയില്‍ നിന്നും ടോറസ് ലോറികളുടെ സഞ്ചാരം മൂലം കരിങ്കല്ലുമ്മുഴിയില്‍ റോഡിലുള്ള കുഴികള്‍ യാതക്കാര്‍ക്ക് അപകടക്കെണി ഒരുക്കുന്നു.
നിരവധി തവണ ഇവിടെ കുഴിയടയ്ക്കല്‍ നടത്തിയതാണ്. എന്നാല്‍ തൊട്ടടുത്ത പാറമടയില്‍ നിന്നും ഭാരമേറിയ ലോഡുമായി ടോറസ് ലോറികളെത്തുന്നതോടെ പൊട്ടിപ്പൊളിഞ്ഞ് പഴയതിനേക്കാള്‍ വലിയ കുഴികളായി മാറുകയാണ്.
താല്‍ക്കാലിക തട്ടിക്കൂട്ട് കുഴിയടയ്ക്കല്‍ നടത്തരുതെന്നും ശരിയായ രീതിയില്‍ പണികള്‍ നടത്തി അപകട സാധ്യത ഒഴിവാക്കണമെന്നുമുള്ള ആവശ്യത്തിലാണ് നാട്ടുകാര്‍.
കഴിഞ്ഞ ദിവസം റോഡിന്റെ നടുവിലെ വലിയ കുഴിയില്‍ ചാടിയ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു. അല്‍പസമയത്തിനു ശേഷം അതെ കുഴിയില്‍ ചാടി നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞ് യുവാവും അപകടത്തില്‍ പെട്ടു.
കഴിഞ്ഞ ദിവസം രാത്രിയിലാണു കുഴിയില്‍ ചാടിയ ഓട്ടോറിക്ഷയില്‍ നിന്ന് വീട്ടമ്മ റോഡിലേക്ക് തെറിച്ചു വീണത്. അല്‍പസമയം കഴിഞ്ഞു ഇതുവഴി ബൈക്ക് യാത്രികനും കുഴിയില്‍ ബൈക്ക് ചാടിയതോടെ നിയന്ത്രണം തെറ്റി ബൈക്കുമായി റോഡില്‍ വീണു.
ഇതേതുടര്‍ന്ന് ഇന്നലെ പോലിസ് എത്തി അപകട മുന്നറിയിപ്പ് ആയി കുഴികളുടെ ചുറ്റും ഡിവൈഡര്‍ സ്റ്റമ്പുകള്‍ വെക്കുകയും കുഴികള്‍ അടയ്ക്കണമെന്ന് ദേശീയ പാതാ വിഭാഗത്തെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്നാണ് വൈകിട്ട് കുഴികളില്‍ മക്ക് ഇറക്കാന്‍ തൊഴിലാളികള്‍ എത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഇനി അധികനാള്‍ ഇല്ലന്നിരിക്കെ റോഡില്‍ കുഴി രൂപപ്പെടാതിരിക്കാനുള്ള ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ജനങ്ങള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us