കർഷകർ നാടിന്റെ നട്ടെല്ല് - പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ

New Update
karshika seminar

പാലാ: കർഷകർ നാടിന്റെ നട്ടെല്ലാണെന്നും കർഷകരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണേനെന്നും പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ. കേരള കർഷക യൂണിയൻ എം പാലാ  നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ  കർഷക യൂണിയൻഎം നിയോജകമണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളിൽ അധ്യക്ഷതവഹിച്ചു.  

karshaka seminar

കേരള കോൺഗ്രസ്എം നിയോജകമണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ്, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി കെ പി ജോസഫ് കുന്നത്ത്പുരയിടം, പാലാ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ ഭാസ്കരൻ നായർ, സെക്രട്ടറി ടോമി തകിടിയേൽ, മണ്ഡലം ഭാരവാഹികളായ ഷാജി  കൊല്ലിത്തടം, പി. വി. ചാക്കോ പറവെട്ടിയേൽ, പ്രദീപ് ഔസേപ്പറമ്പിൽ, അവിരാച്ചൻ കോക്കാട്ട്, തോമസ് നീലിയറ, ബന്നി കോതമ്പനാനി, ജോർജുകുട്ടി ജേക്കബ്, ജയ്സൺ ജോസഫ്, മാത്യുകുട്ടി സി എം,പി കെ രാധാകൃഷ്ണൻ, ജോർജ് മണ്ഡപത്തിൽ, ഏലമ്മ അഴിക്കണ്ണിക്കൽ, സിറിയക് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

റിട്ടയേഡ് അഗ്രികൾച്ചറൽ ഓഫീസർ സി കെ ഹരികൃഷ്ണൻ ”ആധുനിക കൃഷി രീതികളും വളപ്രയോഗവും'' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു.

Advertisment