മീനച്ചിൽ ഗ്രാമപഞ്ചായത്തില്‍ വയോജന ഭിന്ന ശേഷിക്കാർക്കായി വാങ്ങിയ സഹായോപകരണങ്ങൾ വിതരണം ചെയ്തു

New Update
meenachil panchayath charity

ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്ത് 2025 - 26 സാമ്പത്തിക വർഷം വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജന ഭിന്ന ശേഷിക്കാർക്കായി വാങ്ങിയ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഇടമറ്റം സെന്റ് മൈക്കിൾസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുകയിൽ നിർവ്വഹിച്ചു. 

Advertisment

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിൻസി മാർട്ടിൻ അധ്യക്ഷത വഹിച്ചു. വയോജനങ്ങൾക്ക് കട്ടിൽ വിതരണവും വയോജന-ഭിന്നശേഷി സഹായ നിർണ്ണയ ക്യാമ്പിൽ പങ്കെടുത്ത അർഹരായവർക്കുള്ള ഹിയറിങ്ങ് എയ്ഡ്‌സ്, ഓർത്തോ ഉപകരണങ്ങൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. 

യോഗത്തിൽ ഗ്രാമപഞ്ചായത്ത് വിക സന  സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജു റ്റി.ബി, മെമ്പർമാരായ ജോയി കുഴിപ്പാല, ജയശ്രീ സന്തോഷ്, നളിനി ശ്രീധരൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ മരിയ മാത്യു തുടങ്ങിയവർ സംസാരിച്ചു.

Advertisment