/sathyam/media/media_files/2025/10/26/untitled-2025-10-26-15-01-26.jpg)
കോട്ടയം: ഈ തീര്‍ഥാടന കാലത്തെങ്കിലും അഴുതയാറിന്റെ തീരത്ത് നിര്‍മിച്ച ഇടത്താവളം തുറന്നു കൊടുക്കാന്‍ സാധിക്കുമോ.
ഒന്‍പതു വര്‍ഷം മുന്‍പാണ് കോരുത്തോടിന് സമീപം അഴുതയാറിന്റെ തീരത്ത് ബ്ലോക്ക് പഞ്ചായത്ത് വികേന്ദ്രീയാസൂത്രണ പദ്ധതി പ്രകാരമാണ് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള 36 സെന്റ് സ്ഥലത്ത് ഇടത്താവളം നിര്‍മിച്ചത്.
ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 12.5 ലക്ഷവും, ഗ്രാമപഞ്ചായത്തിന്റെ 2.5 ലക്ഷവും രൂപയും ഉള്‍പ്പെടെ 15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
എന്നാല്‍, ഇടത്താവളം തുറന്നു കൊടുക്കാന്‍ സാധിച്ചിട്ടില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും വിശ്രമിക്കാനും സ്വകാര്യ ഇടത്താവളങ്ങളാണ് തീര്‍ഥാടകര്‍ക്ക് ആശ്രയം. പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും തമ്മിലുള്ള തകര്‍ക്കമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
എസ്റ്റിമേറ്റ് പ്രകാരമുള്ള നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിടം പഞ്ചായത്തിനു വിട്ടു നല്‍കി എന്നാണു ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
എന്നാല്‍ കെട്ടിടം ഇപ്പോഴും ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണെന്ന് പഞ്ചായത്ത് പറയുന്നു. ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ നടത്തിയ കെട്ടിട നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും എല്‍.ഡി.എഫ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതി ആരോപിച്ചിരുന്നു.
കോരുത്തോട് പഞ്ചായത്തില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാനാണ് 2005 ല്‍ സ്ഥലം വാങ്ങിയതെങ്കിലും അഴിമതി ആരോപണത്തെ തുടര്‍ന്നു വിജിലന്‍സ് അന്വേഷണം വരെയെത്തി. ഇവിടേയ്ക്കുള്ള പൊതുവഴിക്കായി പഞ്ചായത്ത് വീണ്ടും പണം നല്‍കി ഒന്‍പതു സെന്റ് സ്ഥലം വാങ്ങിയിരുന്നു.
ഇതിനിടെയാണു യു.ഡി.എഫ് നേതൃതത്വം നല്‍കുന്ന ബ്ലോക്ക് ഭരണസമിതി തീര്‍ഥാടക വിശ്രമകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്. നിര്‍മാണത്തിന് തുറന്നുകൊടുക്കാതെ വന്നതോടെ ബാത്ത് റൂമുകളിലെ ഉപകരണങ്ങള്‍ നശിച്ച നിലയിലാണ്. കെട്ടിടം അനാഥമായതോടെ മദ്യപാനികളുടെയും ചീട്ടുകളിസംഘത്തിന്റെയും കേന്ദ്രമാണിത് ഇപ്പോള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us