പാലായിലെ പ്രാദേശിക കോൺഗ്രസ് നേതാവ് ശിവശങ്കരൻ നായർ അന്തരിച്ചു

യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും കോൺഗ്രസ് മുൻ പാല നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും മീനച്ചിൽ മണ്ഡലം സെക്രട്ടറിയുമായിരുന്നു.

New Update
Untitled

പാലാ: പാലായിലെ പ്രാദേശിക കോൺഗ്രസ്‌ നേതാവ് ഇടമറ്റ൦ കളമ്പുകാട്ട് കെ.ജി ശിവശങ്കരൻ നായർ(80) അന്തരിച്ചു.

Advertisment

 സംസ്കാരം ഇന്നു (തിങ്കൾ) വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്നു. യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റും കോൺഗ്രസ് മുൻ പാല നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും മീനച്ചിൽ മണ്ഡലം സെക്രട്ടറിയുമായിരുന്നു.

ഭരണങ്ങാണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പൊൻമല ദേവി ക്ഷേത്രം ഭരണസമിതികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 

ഭാര്യ ശാന്തകുമാരി ഇടമറ്റം തോയിക്കൽ കുടുംബാംഗം.

മക്കൾ : ജ്യോതി, പരേതനായ പ്രസാദ് കെ എസ്,  ഡോ. പ്രമോദ്  കെ എസ് (കേരള യൂണിവേഴ്സിറ്റി).

 മരുമക്കൾ :  അനിൽകുമാർ (മണിക്കുട്ടൻ)പൂളത്തൂ൪- തിരുവഞ്ചൂ൪, ഡോ. ആര്യ നന്ദൻ (കേരള യൂണിവേഴ്സിറ്റി) ചാരുവിള പുത്തൻവീട്, കടയ്ക്കൽ.

Advertisment