എം.സി റോഡ് മോനിപ്പള്ളിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടം, അപകടത്തിൽപ്പെട്ടത് കന്യാകുമാരിയിൽ പോയി മടങ്ങിയവർ. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിൽ രണ്ട് ഡ്രൈവർമാർ ഉണ്ടായിരുന്നു

പരുക്കേറ്റവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

New Update
1001358522

കോട്ടയം: കുറവിലങ്ങാട് മോനിപ്പള്ളിയിൽ അപകടത്തിൽപ്പെട്ടത് കണ്ണൂരിലെ ഇരിട്ടിയിൽനിന്നും വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്.

Advertisment

തിരുവനന്തപുരം , കന്യാകുമാരി യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.

 രണ്ട് ഡ്രൈവർമാർ അടക്കം കണ്ണൂർ ഇരട്ടി സ്വദേശികളായ 49 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്.

അപകടത്തിൽ 30 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

എം.സി റോഡിൽ ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ചീങ്കല്ലേൽ പാലത്തിനു സമീപമുള്ള വളവിലാണ് ബസ് മറിഞ്ഞത്.

ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു. 

പരുക്കേറ്റവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത് പിന്നീട് കുറവിലങ്ങാട് പോലീസും കടുത്തുരുത്തി അഗ്നിരക്ഷാസേനയും സഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി

Advertisment