കോട്ടയത്ത് വീണ്ടും വാഹനാപകടം. പൊൻകുന്നം ഇളങ്ങുളത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

ഇന്നു പുലർച്ചെ എം.സി റോഡിൽ കുറവിലങ്ങാട് മോനിപ്പള്ളിയിൽ കണ്ണൂരിലെ ഇരിട്ടിയിൽനിന്നും വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടിരുന്നു.

New Update
1001359260

കോട്ടയം : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ തെന്നറമ്പിൽ അനൂപ് രവി (27) ആണ് മരിച്ചത്.

Advertisment

പൊൻകുന്നം ഇളങ്ങുളം എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് സമീപം മിഥുലാപുരിയിലാണ് വാഹനാപകടം ഉണ്ടായത്. രാവിലെ 10 മണി യോടെയായിരുന്നു അപകടം.

അനൂപ് സഞ്ചരിച്ച സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് അനൂപിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം നടക്കുമ്പോൾ മഴയുണ്ടായിരുന്നു. 

ഇന്നു പുലർച്ചെ എം.സി റോഡിൽ കുറവിലങ്ങാട് മോനിപ്പള്ളിയിൽ കണ്ണൂരിലെ ഇരിട്ടിയിൽനിന്നും വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടിരുന്നു.

അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു.

Advertisment