New Update
/sathyam/media/media_files/2025/10/29/images-1280-x-960-px481-2025-10-29-10-04-54.jpg)
കോട്ടയം : ഇളമ്പള്ളി ഗവ.യു.പി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാത്രി അക്രമം നടത്തിയത് പൂർവവിദ്യാർത്ഥികളാണെന്ന് തിരിച്ചറിഞ്ഞു.
Advertisment
ഇവരുടെ രക്ഷിതാക്കളും സ്‌കൂള്‍ പി.ടി.എയും തമ്മില്‍ സംസാരിച്ച് പ്രശ്നം ഒത്തു തീർപ്പാക്കിയതിനെത്തുടർന്ന് സ്‌കൂള്‍ അധികൃതർ പള്ളിക്കത്തോട് പള്ളിക്കത്തോട് പോലീസില്‍ നല്‍കിയ പരാതി പിൻവലിച്ചു.
ജനലുകളും വാതിലുകളുമടക്കം അടിച്ചുതകർത്തിരുന്നു. കുട്ടികളുടെ പച്ചക്കറിത്തോട്ടവും നശിപ്പിച്ചു. വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍പതിവായി പന്തുകളിക്കുന്നവരായിരുന്നു ഈ കുട്ടികള്‍.
സ്‌കൂള്‍ അധികൃതർ ഇത് ചോദ്യം ചെയ്യുകയും കളി വിലക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us