New Update
/sathyam/media/media_files/2025/10/29/images-1280-x-960-px489-2025-10-29-12-54-03.jpg)
കോട്ടയം: മണർകാട് ജങ്ഷനിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ജങ്ങ്ഷനിൽ വെച്ചു . ഫോർച്യൂണറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
Advertisment
സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്നു ആശുപത്രിയിൽ എത്തിച്ചു. സ്കൂട്ടർ കാറിൻ്റെ മുൻഭാഗത്ത് കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
വാഹനങ്ങൾ പെട്ടന്ന് മാറ്റാൻ സാധിക്കാതെ വന്നതോടെ ഗതാഗത തടസവും ഉണ്ടായി. സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരാണ് ഗതാഗതം നിയന്ത്രിച്ചത്. പിന്നീടാണ് മണർകാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us