New Update
/sathyam/media/media_files/2025/10/30/cpim-marangattupilli-local-committee-2025-10-30-21-50-29.jpg)
മരങ്ങാട്ടുപിള്ളി: ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചതും വനിതകള്‍ക്ക് ആദ്യമായി പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതും റബറിന്‍റെ താങ്ങുവില 200 രൂപയായി ഉയര്‍ത്തിയതും ഉള്‍പ്പടെയുള്ള കൂടുതല്‍ പുതിയ ജനക്ഷേമ തീരുമാനങ്ങളുമായി മുന്നേറുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട്, സിപിഐ(എം) മരങ്ങാട്ടുപിള്ളി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ളാദ പ്രകടനവും യോഗവും നടത്തി.
Advertisment
/filters:format(webp)/sathyam/media/media_files/2025/10/30/cpim-marangattupilli-local-committee-2-2025-10-30-21-51-25.jpg)
ലോക്കല്‍ സെക്രട്ടറി കെ.ഡി ബിനീഷിന്‍റെ അദ്ധ്യക്ഷതയില്‍ കര്‍ഷകസംഘം ഏരിയാ കമ്മറ്റിയംഗം എ.എസ് ചന്ദ്രമോഹനന്‍ യോഗം ഉത്ഘാടനം ചെയ്തു. ടി.എന്‍. ജയന്‍, എ. തുളസീദാസ്, ബിനീഷ് ഭാസ്ക്കരന്‍, ശ്രീശാന്ത് എസ്.ചന്ദ്രന്‍, സി.വി.ജോര്‍ജ്, എ.ആര്‍.തമ്പി, ഇ.ഡി.സണ്ണി, കെ.കെ.നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us