മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ കരുത്ത് ഓരോ കരയോഗങ്ങളിലെയും ശക്തമായ നേതൃത്വമാണെന്ന് യൂണിയന്‍ കമ്മറ്റിയംഗവും രാമപുരം മേഖലാ കണ്‍വീനറുമായ രാധാകൃഷ്ണന്‍ ഇടനാട്ടുപറമ്പില്‍

New Update
ezhacheri kavinpuram

ഏഴാച്ചേരി: മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ കരുത്ത് ഓരോ കരയോഗങ്ങളിലെയും ശക്തമായ നേതൃത്വമാണെന്ന് യൂണിയന്‍ കമ്മറ്റിയംഗവും രാമപുരം മേഖലാ കണ്‍വീനറുമായ രാധാകൃഷ്ണന്‍ ഇടനാട്ടുപറമ്പില്‍.

Advertisment

ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തെ തുടര്‍ച്ചയായി രണ്ടരപതിറ്റാണ്ടോളം നയിച്ചുവരുന്ന ദേവസ്വം മാനേജര്‍ റ്റി.എന്‍. സുകുമാരന്‍ നായരെ ആദരിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ezhacheri kavinpuram-2

സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി. യോഗം ഏഴാച്ചേരി ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശ് പെരികിനാലില്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സമുദായ നേതാക്കളായ വി.ജി. ചന്ദ്രന്‍, രാജേഷ് കുന്നേല്‍, രാജു കുന്നേല്‍മേപ്പുറത്ത്, പി.ആര്‍. പ്രകാശ് പെരികിനാലില്‍ എന്നിവര്‍ ചേര്‍ന്ന് സുകുമാരന്‍ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു.

പി.ആര്‍. പ്രകാശ് മെമന്റോ സമര്‍പ്പിച്ചു. സമ്മേളനത്തില്‍ ബി.എ.എം.എസ്. പരീക്ഷ ഉയര്‍ന്ന മാര്‍ക്കോടെ പാസായി ആയൂര്‍വേദ ഡോക്ടറായ ആഷിക രാജിനെയും അനുമോദിച്ചു. ചിത്രലേഖ വിനോദ് പൊന്നാട അണിയിച്ചു. സുകുമാരന്‍ നായര്‍ പ്രശംസാ ഫലകം നല്‍കി. സമ്മേളനത്തില്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. സുനില്‍കുമാര്‍ ആമുഖപ്രസംഗം നടത്തി. 

ezhacheri kavinpuram-3

കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി-തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനവും വിവിധ സമുദായ നേതാക്കള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് രാധാകൃഷ്ണന്‍ ഇടനാട്ടുപറമ്പില്‍ നിര്‍വ്വഹിച്ചു. ചിത്രലേഖ വിനോദ്, സുരേഷ് ലക്ഷ്മിനിവാസ്, ദിലീപ് ആരത്തുങ്കല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Advertisment