കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടത് ടാപ്പിങ്ങ് തൊഴിലാളി. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം!

പട്ടിമറ്റം നിവാസിയുടെ ഉടമസ്ഥതയിൽ ഉള്ള നാട്ടുകാർ പൊതുവായി ഉപയോകിച്ചുകൊണ്ടിരുന്ന കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

New Update
1001382918

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പട്ടിമറ്റത്ത് മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിമറ്റം തട്ടാപ്പറമ്പിൽ സലീം (53) ആണ് മരിച്ചത്.

Advertisment

മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. ഇന്നു രാവിലെ തോട്ടത്തിൽ റബർ ടാപ്പിങ്ങിന് വന്ന തൊഴിലാളി ആണ് മൃതദേഹം ആദ്യമായി കണ്ടത്.

തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പട്ടിമറ്റം നിവാസിയുടെ ഉടമസ്ഥതയിൽ ഉള്ള നാട്ടുകാർ പൊതുവായി ഉപയോകിച്ചു കൊണ്ടിരുന്ന കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 

കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്ത് എത്തിമേൽ നടപടികൾ സ്വീകരിച്ചു.

Advertisment