കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യാൻ വീട്ടിൽ നിന്നിറങ്ങി ദമ്പതികൾ. സഹായം തേടി അമ്മയുടെ ഫോൺ കോൾ പോലീസിന്. നീലിമംഗലത്ത് ട്രെയിനു മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ചെയ്യാൻ നിന്ന ദമ്പതികളെ അതിവേഗം കണ്ടെത്തി പിന്തിരിപ്പിച്ചു പോലീസ്.പോലീസ് സന്ദർഭോചിതമായി ഇടപെട്ടതോടെ വലിയ ദുരന്തം ഒഴിവാക്കി

പോലീസ് സംഭവസ്ഥലത്ത്‌ എത്തുന്നതിന് അല്പം വൈകിയിരുന്നെങ്കിൽ പിറ്റേന്ന് നാടുണരുന്നത് ഒരു വലിയ ദുരന്തവാർത്ത കേട്ടുകൊണ്ടായിരുന്നേനേ.

New Update
1001384849

കോട്ടയം: കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യാൻ വീട്ടിൽ നിന്നിറങ്ങി ദമ്പതികൾ.

Advertisment

 സഹായം തേടി അമ്മയുടെ ഫോൺ കോൾ പോലീസിന്.

നീലിമംഗലത്ത് ട്രെയിനു മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ചെയ്യാൻ നിന്ന ദമ്പതികളെ അതിവേഗം കണ്ടെത്തി പിന്തിരിപ്പിച്ചു പോലീസ്.

 ചൊവ്വാഴ്ച രാത്രി 9.30 ന് കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഫോണിലേക്ക് ഒരു കാൾ വരുന്നത്. സംസാരിച്ചപ്പോൾ മറുതലക്കൽ അല്പം പ്രായമായ ഒരു സ്ത്രീ വളരെ പരിഭ്രമത്തോടുകൂടിയും പേടിയോടു കൂടിയും അവ്യക്തമായി എന്തൊക്കെയോ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു.

 അവരുടെ സംസാരത്തിൽ നിന്ന് അവരുടെ മകനും ഭാര്യയും വിദേശത്ത് ആയിരുന്നുവെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് അവരുടെ അവിടെയുള്ള വീടും കാറും മറ്റു വസ്തുക്കളും ഒക്കെ വിറ്റശേഷം നാട്ടിലുള്ള അവരുടെ വീട്ടിലേക്ക് തിരിച്ചെത്തി.

  ചൊവ്വാഴ്ചയും സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച് സംസാരം ഉണ്ടായ ശേഷം അവർ രണ്ടുപേരും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും പറഞ്ഞു വീടിനു പുറത്തേക്ക് പോയെന്നും മറ്റും ആ അമ്മ പറഞ്ഞു.

ജി.ഡി ചാർജ് എ.എസ്.ഐ പ്രതീഷ് രാജ് ഫോൺ നമ്പറും മറ്റു വിവരങ്ങളും കുറിച്ചെടുത്ത ശേഷം ഉടൻതന്നെ നൈറ്റ് ഓഫീസർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്.ഐ സിബിമോനെയും സി.പി.ഒ ഡെന്നിയെയും വിവരമറിയിച്ചു.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സിബിമോൻ സാറും ഡെന്നിയും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടൻതന്നെ അവിടേക്ക് ചെന്നു. ഫോൺ വിളിച്ച അമ്മയെ തിരിച്ചു വിളിക്കുകയും ആ പരിസര പ്രദേശങ്ങളിൽ അന്വേഷണം നടത്തി.

 ഇതിനിടെ മകനും ഭാര്യയും നീലിമംഗലം റെയിൽവേ ട്രാക്കിനടുത്ത് നിൽക്കുന്നതായി കണ്ടു.

ഇവരുമായി സംസാരിച്ചതോടെ അവർ ജീവനൊടുക്കാൻ വന്നിരിക്കുകയാണ് എന്ന് മനസിലായി അവരെ ആത്മഹത്യയിൽ നിന്നു പിന്തിരിപ്പിച്ചു.

 അവർക്ക് പറയാനുള്ളതെല്ലാം സാവധാനം ക്ഷമയോടെ കേൾക്കുകയും അവർക്ക് ധൈര്യവും ആശ്വാസവും പകർന്ന് അവരെ തിരികെ വീട്ടിൽ കൊണ്ട് ആക്കിയതിനു ശേഷമാണ് ശേഷമാണ് സിബിയും ഡെന്നിയും തിരിച്ച് പോന്നത്.

 പോലീസ് സംഭവസ്ഥലത്ത്‌ എത്തുന്നതിന് അല്പം വൈകിയിരുന്നെങ്കിൽ പിറ്റേന്ന് നാടുണരുന്നത് ഒരു വലിയ ദുരന്തവാർത്ത കേട്ടുകൊണ്ടായിരുന്നേനേ.

Advertisment