വോട്ടര്‍ പട്ടിക പരിഷ്കരണം; ബിഎല്‍ഒമാരുടെ രാത്രികാല ഭവന സന്ദര്‍ശനത്തിന് കോട്ടയം ജില്ലയില്‍ തുടക്കം

ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിനാണ് ബിഎല്‍ഒമാരുടെ രാത്രികാല ഗൃഹസന്ദര്‍ശന പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. 

New Update
blos visit to votters home

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ രാത്രികാല ഭവന സന്ദര്‍ശന പരിപാടിക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. 

Advertisment

ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ബി.എല്‍.ഒമാര്‍ക്കൊപ്പം കോടിമത റെസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷനിലെയും മറിയപ്പള്ളി മേഖലയിലെയും വോട്ടര്‍മാരെ കണ്ട് എസ്ഐആറിനെക്കുറിച്ച് വിശദീകരിക്കുകയും എന്യുമറേഷന്‍ ഫോം നല്‍കുകയും ചെയ്തു. 

ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിനാണ് ബിഎല്‍ഒമാരുടെ രാത്രികാല ഗൃഹസന്ദര്‍ശന പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. 

ജോലി ചെയ്യുന്ന വോട്ടര്‍മാരുടെയും പകല്‍ സമയത്ത് വീടുകളില്‍ ഇല്ലാത്തവരുടെയും സൗകര്യാര്‍ത്ഥമാണ് ബി.എല്‍.ഒമാര്‍ രാത്രിയിലും വീടുകള്‍ സന്ദര്‍ശിക്കുന്നത്.

Advertisment