/sathyam/media/media_files/2025/11/09/img8-2025-11-09-13-17-25.jpg)
കോട്ടയം: തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമില്ലാതെ കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ എല്‍.ഡി.എഫിൽ ഏകദേശ ധാരണ.
കേരള കോണ്‍ഗ്രസ് (എം) പത്ത് സീറ്റിലും, സി.പി.എം - 9, സി.പി.ഐ - 4 സീറ്റിലും മത്സരിക്കാനാണ് നിലവിലെ ധാരണ. സിപിഎം കുമരകം, തലയാഴം, കുറിച്ചി, പുതുപ്പള്ളി, തൃക്കൊടിത്താനം, പാമ്പാടി, പൊൻകുന്നം, മുണ്ടക്കയം, വെള്ളൂർ എന്നീ സീറ്റുകളിൽ മത്സരിക്കും.
കേരള കോൺഗ്രസ് എമ്മിന് അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം , ഉഴവൂർ, കുറവിലങ്ങാട്, കടുത്തുരുത്തിയും പുതുതായി രൂപീകരിച്ച തലനാടും നൽകും.
സി.പി.ഐ വൈക്കം, എരുമേലി, വാകത്താനം, കങ്ങഴ എന്നീ സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് എമ്മന് നല്‍കിയ പത്തില്‍ ഒരു സീറ്റില്‍ രണ്ടില ചിഹ്നത്തിന് പകരം പൊതു സ്വതന്ത്രന്‍ വേണമെന്ന സി.പി.എം ആവശ്യം ഡല്‍ഹിയിലുള്ള ജോസ് കെ. മാണി തിരിച്ചെത്തിയാല്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
മുന്‍പു ഈ ആവശ്യം ചൂണ്ടിക്കാട്ടി ചര്‍ച്ച നടന്നിരുന്നെങ്കിലും എല്‍.ഡി.എഫ് യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.
വീണ്ടും ചേര്‍ന്ന യോഗത്തിലാണ് സമവായത്തിലേക്ക് എത്തിയത്. ഏകപക്ഷീയമായി അധിക സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കുന്നതു മുന്നണി ഒന്നാകെ കേരള കോണ്‍ഗ്രസിനു വഴങ്ങുന്നു എന്ന ധ്വനി ഉണ്ടാകും എന്നും സി.പി.എം വിലയിരുത്തിലാണ് പൊതുസ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിര്‍ദേശം വന്നത്.
എങ്കിലും കേരള കോണ്‍ഗ്രസിന്റെ അഭിപ്രായത്തിനു മുന്‍തൂക്കം നല്‍കിയാകും തീരുമാനം.
പുതിയതായി ചേര്‍ക്കപ്പെട്ട തലനാട് ഡിവിഷന്‍ കേരളാ കോൺഗ്രസിനു നല്‍കും. വാകത്താനം സീറ്റ് വച്ചുമാറണണമെന്ന മാണിഗ്രൂപ്പിന്റെ ആവശ്യം സി.പി.ഐ അംഗീകരിച്ചാല്‍ പൊതുസ്വതന്ത്രന്‍ വാകത്താനത്തായിരിക്കും.
പകരം അയര്‍ക്കുന്നം സി.പി.ഐയ്ക്ക് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, ജില്ലാ പഞ്ചായത്തില്‍ സി.പി.ഐ നിര്‍ദേശങ്ങള്‍ക്കു വില നല്‍കിയില്ലെങ്കില്‍ താഴെത്തട്ടില്‍ സി.പി.ഐ കൂടുതല്‍ വിലപേശല്‍ നടത്തുമെന്ന് ആശങ്കയും സിപിഎമ്മില്‍ ഉണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us