കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയുടെ യുവജനക്കരുത്ത് വിളിച്ചറിയിച്ച് ഒരേ സമയം 81 സ്ഥലങ്ങളിൽ യൂവജനക്കൂട്ടായ്മ

എസ്എംവൈഎം കുറവിലങ്ങാട് യൂണിറ്റിന്റെ സുവർണജൂബിലി ആഘോഷസമാപനത്തോടനുബന്ധിച്ചാണ് ഇടവക മുഴുവനും യുവജനകൂട്ടായ്മകളൊരുക്കിയത്.

New Update
yuvajana koottaima

കുറവിലങ്ങാട്: മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയുടെ യുവജനക്കരുത്ത് വിളിച്ചറിയിച്ച് ഒരേ സമയം 81 സ്ഥലങ്ങളിൽ യൂവജനക്കൂട്ടായ്മ. 

Advertisment

81 സ്ഥലങ്ങളിലായി നൂറുകണക്കിന് യുവജനങ്ങൾ സംഗമിച്ചതോടെ കുറവിലങ്ങാട് യുവജന മഹാസംഗമത്തിനുള്ള വിളംബരവുമായി. 

ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ ഏഴുവരെയാണ് യൂവജനകൂട്ടായ്മകൾ നടന്നത്. ഓരോ കൂട്ടായ്മകളും സംഘാടകമികവിലും സംഘശക്തിയിലും വേറിട്ട അനുഭവം സമ്മാനിച്ചു.   

എസ്എംവൈഎം കുറവിലങ്ങാട് യൂണിറ്റിന്റെ സുവർണജൂബിലി ആഘോഷസമാപനത്തോടനുബന്ധിച്ചാണ് ഇടവക മുഴുവനും യുവജനകൂട്ടായ്മകളൊരുക്കിയത്. ഇടവകയിലെ എസ്എംവൈഎം യൂണിറ്റിന്റെ സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് മുഴുവൻ യൂണിറ്റുകളിലും യുവജനസംഗമം ഒരുക്കിയത്. 
 
സംഗമങ്ങളിൽ യൂണിറ്റുകളിലെ യുവജനപ്രതിനിധി അധ്യക്ഷത വഹിച്ചു. എസ്എംവൈഎം പ്രതിധിധി കുറവിലങ്ങാട് യുവജനമഹാസംഗമം വിളംബരം നടത്തി. വൈദികരും യോഗപ്രതിനിധികളും കുടുംബകൂട്ടായ്മ ഭാരവാഹികളും പങ്കെടുത്തതോടെ മുതിർന്ന തലമുറയുടെ പിന്തുണയും സംഗമത്തിന് ലഭിച്ചു. 

ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി യുവജനങ്ങൾക്ക് ആശംസകൾ സമ്മാനിച്ചു.  എസ്എംവൈഎം ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. തോമസ് താന്നിമലയിൽ,  ജോയിന്റ് ഡയറക്ടർ സിസ്റ്റർ വന്ദന, ഭാരവാഹികളായ സെബാസ്റ്റ്യൻ പൊയ്യാനി, അമല കോച്ചേരി, നേഹ ലിജു, എബിൻ സജി എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു. 

കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, സോൺ ലീഡർമാരായ ഷൈജു പാവുത്തിയേൽ, ജിയോ കരികുളം, ജോസ് സി. മണക്കാട്ട്, സണ്ണി വെട്ടിക്കാട്ടിൽ, സോൺ സെക്രട്ടറിമാരായ ജോളി ടോമി, ഷൈനി സാബു, സ്മിത ഷിജു, ആശ വിക്ടർ , എസ്എംവൈഎം സോൺതല ചുമതലക്കാരായ ജയ്ൻ ബാബു, ഷിബി ഷാജി, ലൂസി തോമസ്, അജിൻ ജോയി, അലീന ബിജു, അലൻ ജോബ് കോച്ചേരി, ആൻ എലിസബത്ത് ഷാജി എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Advertisment