New Update
/sathyam/media/media_files/2025/11/11/img46-2025-11-11-11-16-28.jpg)
കോട്ടയം: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സുരക്ഷാ പരിശോധന നടത്തി.
Advertisment
ആര്‍പിഎഫും പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്വകാഡുകളും സംയുക്തമായാണു പരിശോധന നടത്തിയത്. പ്ലാറ്റ്ഫോമിലും വിശ്രമ മുറിയിലും പാര്‍സല്‍ ബോക്‌സുകളിലും പരിശോധന നടത്തി. സംശയകരാമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
ജാഗ്രത തുടരുമെന്നു റെയില്‍വേ പോലീസ് അറിയിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ ശക്തമായ പട്രോളിങ് വേണമെന്നും പോലീസിനു സംസ്ഥാന ഡി.ജി.പിയും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നഗരങ്ങളില്‍ പോലീസ് സാന്നിധ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us