മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന് നവംബര്‍ 17ന് തുടക്കം

New Update
cheradikavu temple

മരങ്ങാട്ടുപിള്ളി: ശരണമന്ത്രങ്ങളാല്‍ മുഖരിതമാകുന്ന വൃശ്ചികപ്പുലരിയില്‍ മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിത വ്രത മഹോത്സവത്തിന്  തുടക്കം കുറിക്കും.

Advertisment

cheradikavu temple-2

നവംബര്‍ 17 തിങ്കളാഴ്ച  മുതല്‍ പതിവ് പൂജകള്‍ക്കു പുറമെ, ഭക്തരുടെയും കുടുംബങ്ങളുടെയും പേരിലുള്ള പ്രത്യേക പൂജ വഴിപാടുകളും ദീപാരാധനയും ഭജനയും മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം ഓരോ ദിവസവും നടക്കും. മണ്ഡല പൂജകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി അരുണ്‍ തിരുമേനി നേതൃത്വം നല്‍കും.   

വൃശ്ചികോത്സവത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ഭാരവാഹികള്‍  അറിയിച്ചു.

Advertisment