കോട്ടയം പൂവൻതുരുത്തിൽ പെൺകുട്ടിയ്ക്ക് നേരെ അക്രമം നടത്തിയത് അസം സ്വദേശി. പ്രതി സ്ഥിരം ലഹരി ഉപയോഗിക്കുന്നയാൾ. അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ച പെൺകുട്ടിക്കുനേരെ അക്രമം ഉണ്ടായതിൻ്റെ ഞെട്ടലിൽ പ്രദേശവാസികൾ.

New Update
rape attempt

കോട്ടയം:  അച്ഛനൊപ്പം ബൈക്കിൽ വീട്ടിലേക്ക്  പോയ പെൺകുട്ടിക്കു നേരെ നടന്നത് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള തരത്തിലുള്ള അക്രമം.
ശനിയാഴ്ച വൈകിട്ട് ആറിന് പൂവൻതുരുത്ത് വ്യവസായ ഏരിയയ്ക്ക് സമീപത്തെ ഇടവഴിയിലാണ് സംഭവം. ലഹരിയ്ക്കടിമപ്പെട്ട അസം സ്വദേശി മിന്റ് കലീറ്റയാണ് ഇവരെ അക്രമിച്ചത്. റോഡിൽ വീണ പെൺകുട്ടിയ്ക്ക് പരുക്കുണ്ട്. കുട്ടിയെ വലിച്ചിഴച്ചുകൊണ്ടു പോകാനാണ് ഇതരസംസ്ഥാന തൊഴിലാളി ശ്രമിച്ചത്. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അച്ഛനെയും ഇയാൾ ആക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി കുട്ടിയെ രക്ഷിച്ചു.

Advertisment

സംഭവത്തിൻ്റെ ഞെട്ടൽ ഇനിയും നാട്ടുകാർക്ക് വിട്ടുമാറിയിട്ടില്ല. 
ഇത്തരത്തിൽ ലഹരിക്കടിമപ്പെട്ടവരുടെ ഇടയിലൂടെ എങ്ങനെ തങ്ങളുടെ മക്കളെ സ്കൂളിലേക്ക് പറഞ്ഞയക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കൾ. ഇതര സംസ്ഥാനക്കാരുടെ ഇടയിൽ ലഹരി ഉപയോഗം വധിർച്ചിട്ടും ഇതു തടയാൻ പോലീസിനോ എക്സൈസിനോ കഴിഞ്ഞിട്ടില്ല. കഞ്ചാവ്, ലഹരി ഉപയോഗിച്ച ശേഷം നാട്ടിലിറങ്ങി അക്രമം ഉണ്ടാക്കുന്നതും മറ്റു ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും പതിവാണ്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പോലീസ് ആരോഗ്യ വിഭാഗമോ പരിശോധനയും നടത്താറില്ല.

അവധിക്കു നാട്ടിലേക്ക് മടങ്ങുന്ന സംഘം മടങ്ങിയെത്തുന്നത്ത് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളുമായാണ്. ഇവ പ്രാദേശിക തലത്തിൽ വിൽപ്പന നടത്തുകയും ചെയ്യും. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ തന്നെയാണ് ഇത്തരം കച്ചവടം നടക്കുക. ചില ക്രിമനലുകള്‍ കാണിക്കുന്ന അക്രമം മറ്റുള്ളവര്‍ക്കും ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കുന്നു. ഇന്ന് സംസ്ഥാനത്ത് മിക്ക തൊഴില്‍മേഖലകളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. എന്നാല്‍ എത്ര ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്ന് അധികൃതര്‍ക്ക് അറിവില്ല.

 അന്യസംസ്ഥാനതൊഴിലാളികള്‍ ജോലിയ്‌ക്കെത്തിയാല്‍ പോലീസ്‌ സ്റ്റേഷനിലും പഞ്ചായത്ത് ഓഫീസിലും പേര് രജിസ്റ്റര്‍ചെയ്യണമെന്നാണ് വ്യവസ്ഥ. തിരിച്ചറിയല്‍കാര്‍ഡിന്റെ കോപ്പിയുള്‍പ്പെടെ നല്‍കുകയുംവേണം. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പരിശോധനനടത്തിയശേഷം ഹെല്‍ത്ത്കാര്‍ഡ് ഓരോ തൊഴിലാളിയും സൂക്ഷിക്കുകയും വേണം. ഇവരെതൊഴിലിന് കൊണ്ടുവരുന്നവരാണ് ഇത് ചെയ്യേണ്ടത്. പക്ഷേ ഇവയൊന്നും നടക്കുന്നില്ലെന്നു മാത്രം.

Advertisment