/sathyam/media/media_files/2025/12/09/untitled-2025-12-09-07-52-36.jpg)
കോട്ടയം: രാവിലെ തന്നെ വോട്ട് ചെയ്യാന്‍ എത്തുന്നവരില്‍ പ്രമുഖര്‍ ഏറെ. നിരവധി വി.ഐ.പി. വോട്ടുകളുള്ള ജില്ലയാണു കോട്ടയം.
കാണകാരി 17 ാം വാർഡിലെ ഗവ. സ്കൂൾ ബൂത്ത് ഒന്നിൽ രാവിലെ ഏഴിന് തന്നെ എത്തി കേന്ദ്രമന്ത്രി ജോർജ് കുര്യൻ വോട്ട് രേഖപ്പെടുത്തി.
രാവിലെ തന്നെ ഡൽഹിയിൽ പോകണ്ടേതിനാൽ രാവിലെ ആറിനു തന്നെ എത്തി ബൂത്തിലെ ആദ്യത്തെ ആളായാണ് ജോർജ് കുര്യൻ വോട്ട് ചെയ്തത്.
മന്ത്രി വി.എന്‍. വാസവന്‍ പാമ്പാടി എം.ജി.എം സ്‌കൂളില്‍ രാവിലെ 9.30നു വോട്ട് ചെയ്യും. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ കോട്ടയം ഗവണ്‍മെന്റ് മോഡല്‍ എല്‍.പി.എസില്‍ രാവിലെ വോട്ട് രേഖപ്പെടുത്തും.
ജോസ് കെ. മാണി എം.പി പാലാ അല്‍ഫോന്‍സാ കോളജിലെ ബൂത്തിലും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ചമ്പക്കര ചെറുമാക്കല്‍ അംഗന്‍വാടി ബൂത്തിലും വോട്ട് ചെയ്യും.
മാണി സി. കാപ്പന്‍ എം.എല്‍.എയ്ക്ക് പാലാ പോളിടെക്‌നിക്കിലെ ബൂത്തിലും മോന്‍സ് ജോസഫ് എം.എല്‍.എയ്ക്ക് ആപ്പാഞ്ചിറ ഹരിജന്‍ വെല്‍ഫെയര്‍ സ്‌കൂളിലും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയ്ക്ക് കൂവപ്പള്ളി സെന്റ് ജോസഫ്‌സ് സ്‌കൂളിലും ജോബ് മൈക്കിള്‍ എം.എല്‍.എയ്ക്ക് മലകുന്നം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ബൂത്തിലും സി.കെ. ആശ എം.എല്‍.എയ്ക്ക് വെച്ചൂര്‍ ദേവീവിലാസം ഗവണ്‍മെന്റ് എച്ച്.എസ്.എസിലും ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്ക് പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലുമാണ് വോട്ട്.
ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ബൂത്തില്‍ രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തും.
ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിനു കോട്ടയം എം.ഡി സ്‌കൂള്‍ ബൂത്തിലാണ് വോട്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാലാ സെന്റ് തോമസ് സ്‌കൂള്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തും.
മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലും ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍് കോട്ടയം എം.ഡി സെമിനാരി സ്‌കൂളിലുമാണ് വോട്ട്.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുട്ടമ്പലം ഗവണ്‍മെന്റ് യുപി സ്‌കൂളിലും യാക്കോബായ സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലും വോട്ട് ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us