കോട്ടയം വെള്ളൂരിൽ വോട്ടിങ് മെഷീനിൽ ഒരു വോട്ട് കൂടുതൽ. ആറാം വാർഡിലാണ് ഒരു വോട്ട് അധികമായി രേഖപ്പെടുത്തിയത്

സംഭവം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകി.

New Update
election

 കോട്ടയം: വോട്ടിങ് മെഷീനിൽ ഒരുവോട്ട് കൂടുതൽ രേഖപ്പെടുത്തിയതായി പരാതി. കോട്ടയം വെള്ളൂർ പഞ്ചായത്തിലെ മെഷീനിലാണ് വോട്ട് കൂടുതൽ കാണിച്ചത്. വെള്ളൂർ പഞ്ചായത്ത് ആറാം വാർഡിലാണ് പ്രശ്‌നം.

Advertisment

വോട്ട് ചെയ്തത് 804 പേരാണ്. എന്നാൽ വോട്ടിങ് യന്ത്രത്തിൽ 805 വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകി.

Advertisment