കോട്ടയം കുറിച്ചിയിൽ സി.പിഎം -ബി.ജെ.പി സംഘർഷം. ആർ.എസ്.എസ് – ബി.ജെ.പി നേതാക്കൾക്ക് വെട്ടേറ്റു. സ്ഥാനാർഥിയുടെ കൈ അടിച്ചൊടിച്ചു. ഒരു സംഘം സിപിഎം പ്രവർത്തകർ വീട് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ബി.ജെ.പി

ജി. ശ്രീകുമാറിനെ തലയിൽ വാള് കൊണ്ടു വെട്ടി പരുക്കേൽപ്പിക്കുകയും മഞ്ജീഷിനെയും മനോജിനെയും കമ്പി വടി കൊണ്ടു മർദ്ദിക്കുകയും ചെയ്തു.

New Update
Untitled

കോട്ടയം: തദ്ദേശ  തെരഞ്ഞെടുപ്പിന് പിന്നാലെ  കുറിച്ചിയിൽ സിപി.എം ബിജെപി സംഘർഷം. ബിജെപി നേതാക്കളെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു .

Advertisment

ഇന്നു പുലർച്ചെ ഒരു മണിയോടെ പൊൻപുഴപൊക്കം ഭാഗത്തായിരുന്നു സംഘർഷം.ആക്രമണത്തിൽ മൂന്ന് ആർ.എസ്.എസ് – ബിജെപി നേതാക്കൾക്ക് അടക്കം വെട്ടേറ്റു.

ആർഎസ്.എസ് നേതാക്കളായ ജി.ശ്രീകുമാർ, കുറിച്ചി പഞ്ചായത്ത് സംയോജക് വി.മനോജ്, കുറിച്ചി പഞ്ചായത്ത് അംഗവും എട്ടാം വാർഡ് സ്ഥാനാർത്ഥിയുമായ ബി.ആർ മഞ്ജീഷ് എന്നിവർക്കാണ് പരുക്കേറ്റത്.

ജി. ശ്രീകുമാറിനെ തലയിൽ വാള് കൊണ്ടു വെട്ടി പരുക്കേൽപ്പിക്കുകയും മഞ്ജീഷിനെയും മനോജിനെയും കമ്പി വടി കൊണ്ടു മർദ്ദിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിന്റെ ഭാഗമായി ഒരു സംഘം സിപിഎം പ്രവർത്തകർ വീട് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നത്. ആക്രമണത്തിൽ മഞ്ജീഷിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.

സംഘർഷത്തിൽ പരുക്കേറ്റ ബിജെപി നേതാക്കൾ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.മന്ത്രി വി.എൻ വാസവന്റ പ്രൈവറ്റ് സെക്രട്ടറി ഡോ. പത്മകുമാറിന്റെയും ഇത്തിത്താനം ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അനിൽകുമാറിന്റെയും നേതൃത്വത്തിൽ സിപിഎം ഗുണ്ടകൾ ആക്രമണം നടത്തിയതെന്നു ബി.ജെ.പി നേതാക്കൾ ആരോkotപിക്കുന്നു.

Advertisment