കോട്ടയം ആരു ഭരിക്കും. ഇനി നെഞ്ചടിപ്പിന്റെ മൂന്നു ദിനങ്ങള്‍. കൂട്ടിയും കിഴിച്ചും നേതാക്കള്‍. കോട്ടയത്ത് വോട്ടിങ് ശതമാനം കുറഞ്ഞതില്‍ മുന്നണികള്‍ക്ക് കടുത്ത ആശങ്ക

ശക്തികേന്ദ്രങ്ങളിലെല്ലാം പോളിങ്ങ് ശതമാനം വര്‍ധിച്ചത് നേട്ടമായി യു.ഡി.എഫ്. നേതാക്കള്‍ വിലയിരുത്തുന്നു.

New Update
KOTTAYAM-1751105266465-c1e30963-597b-4a85-b2cd-4eac33af4bb0-640x360

കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞതൊടെ കൂട്ടിയും കിഴിച്ചും വിജയ സാധ്യത പരിശോധിക്കുകയാണ് മുന്നണികള്‍.

Advertisment

ഇക്കുറി ജില്ലയില്‍ പോളിങ്ങ് 70. 91ശതമാനം മാത്രമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നു ശതമാനത്തിന്റെ കുറവാണു രേഖപ്പെടുപ്പടുത്തിയിരിക്കുന്നത്.

അന്തിമ കണക്കു പുറത്തു വന്നിട്ടില്ലെങ്കിലും കുറഞ്ഞ പോളിങ് ശതമാനം ആര്‍ക്കു വിനയാകുമെന്നാണ് മുന്നണികള്‍ക്ക് ആശങ്ക.


സംസ്ഥാനത്തെ പൊതു ട്രന്‍ഡാണ് കുറഞ്ഞ പോളിങ് ശതമാനം. ഏതൊക്കെ വോട്ടുകള്‍ കുറഞ്ഞു, ഏതൊക്കെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലും മുന്നണികള്‍ തുടങ്ങി. 13നാണു വോട്ടെണ്ണല്‍.


പോളിങ്ങിലെ കുറവ് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും മുന്നണികള്‍ പ്രതീക്ഷയിലാണ്.

കഴിഞ്ഞ തവണയുണ്ടായ തിരിച്ചടി താത്കാലികമായിരുന്നുവെന്ന് 13ലെ ഫലം തെളിയിക്കുമെന്നു യു.ഡി.എഫ്. നേതാക്കള്‍ പറയുന്നു.

ശക്തികേന്ദ്രങ്ങളിലെല്ലാം പോളിങ്ങ് ശതമാനം വര്‍ധിച്ചത് നേട്ടമായി യു.ഡി.എഫ്. നേതാക്കള്‍ വിലയിരുത്തുന്നു. ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ തിരിച്ചെത്തുമെന്നു നേതാക്കള്‍ പറയുന്നു.


ശക്തി വര്‍ധിപ്പിച്ച്  മേല്‍ക്കൈ നിലനിര്‍ത്തുമെന്നു എല്‍.ഡി.എഫ്. നേതാക്കള്‍ ആവര്‍ത്തിക്കുന്നു. കോട്ടയം നഗരസഭയില്‍ ഉള്‍പ്പെടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.  


പരമാവധി വോട്ടര്‍മാരെ നേരത്തെ തന്നെ ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്ന് മുന്നണിയിലെ ഘടക കക്ഷികളെല്ലാം ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചുവെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ എന്‍.ഡി.എയും ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ അക്കൗണ്ടിലുണ്ടായിരുന്ന രണ്ടു പഞ്ചായത്തുകള്‍ എന്നത് ഇത്തവണ പത്തിലേക്ക് എത്തിക്കുമെന്നു നേതാക്കള്‍ പറയുന്നു. ഏതാനും ബ്ലോക്ക് പഞ്ചായത്തു സീറ്റുകളും ഇത്തവണ ലഭിക്കുമെന്നു നേതാക്കള്‍ പറയുന്നു.

Advertisment