ഉഴവൂരിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അപകടത്തിനിടയാക്കിയത് അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയ ടിപ്പർ ലോറിയെന്ന് ആക്ഷേപം. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

അപകടത്തിൽ പരുക്കേറ്റ അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

New Update
Untitled

കോട്ടയം : ഉഴവൂരിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുടുക്കപ്പാറ സ്വദേശിയായ യുവാവ് ആണ് മരിച്ചത്.

Advertisment

കുടുക്കപ്പാറ പാട്ടുപാറയിൽ അമൽ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം. ഉഴവൂർ കുടുക്കപ്പാറയിൽ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തിലേക്ക് പോയതായിരുന്നു ടിപ്പർ ലോറി.

ഈ ടിപ്പർ ലോറി ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ അമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ പോലീസ് കേസെടുത്തു.

Advertisment