/sathyam/media/media_files/2025/12/15/images-2025-12-15-11-17-46.jpg)
കോട്ടയം: ഇടതു കോട്ടയായ കുമകരത്ത് സി.പി.എം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. സ്ഥിരമായി വിജയിച്ചു വന്ന പല സീറ്റുകളും ഇക്കുറി നഷ്ടപ്പെട്ടു. പക്ഷേ, ആര്‍ക്കും കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിച്ചിട്ടല്ല.
16 അംഗ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ട് അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് നാലും ബി.ജെ.പിക്കു മൂന്ന് അംഗങ്ങളും, ഉണ്ട്. രാണ്ടാം വാര്‍ഡില്‍ നിന്നു മത്സരിച്ചു വിജയിച്ചത് സ്വതന്ത്രനാണ്.
സ്വതന്ത്രനായി ജയിച്ച എ.പി ഗോപി നേരത്തേ സി.പി.എം ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായിരുന്നു . ഇപ്പോള്‍ സി.പി.എമ്മിന് പുറത്താണ്.
കുമരകം രണ്ടാം വാര്‍ഡില്‍ സ്വതന്ത്രനായാണ് എ.പി ഗോപി മത്സരിച്ചത്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിറുത്തിയിരുന്നില്ല.
കേവല ഭൂരിപക്ഷത്തിന് ഒരംഗം കൂടി വേണമെന്നതിനാല്‍ പുറത്താക്കിയ ഗോപിയുടെ പിന്തുണ സി.പി.എം തേടുമോ എന്നതയാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം, ഗോപിയുടെ പിന്തുണ ഉണ്ടെങ്കിലും യു.ഡി.എഫിന് ഭരണം പിടിക്കമെങ്കില്‍ ബി.ജെ.പിയെ ഒപ്പം നിര്‍ത്തേണ്ടി വരും. യു.ഡി.എഫിന്റെ നാലും ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും സ്വതന്ത്രനും ചേര്‍ന്നാല്‍ എട്ട് അംഗങ്ങളാകും.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം യോജിച്ചു നിന്നാല്‍ അവര്‍ക്കും എല്‍.ഡി.എഫിനും എട്ട് വോട്ടു വീതമാകും.
പിന്നെ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വരും. എന്നാല്‍, ബി.ജെ.പിയുടെ പിന്തുണ തേടുന്നത് യു.ഡി.എഫിനെ സംബന്ധിച്ച് ആത്മഹത്യാപരമാണ്.
സംസ്ഥാന തലത്തില്‍ തന്നെ ഇത് ഉയര്‍ത്തിക്കാട്ടാന്‍ ഇടയുണ്ടെന്നതിനാല്‍ യു.ഡി.എഫ് എന്തു നിലപാട് സ്വീകരിക്കും എന്നതു നിര്‍ണായകമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us