ആരാകും കോട്ടയം നഗരസഭാധ്യക്ഷന്‍! കോണ്‍ഗ്രസിലെ ചർച്ചകളിൽ തീരുമാനമാകുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപനത്തിനൊപ്പം ചെയര്‍മാനെയും പ്രഖ്യാപിക്കാൻ നീക്കം

അധ്യക്ഷസ്ഥാനത്തേക്ക് എം.പി സന്തോഷ് കുമാറിന്റെ പേരിനാണു മുന്‍തൂക്കം.

New Update
2731300-untitled-1

കോട്ടയം:  കോട്ടയം നഗരസഭാധ്യക്ഷന്‍ ആരാകും എന്നതിൽ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ക്ക് അവസാനമില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പ്രഖ്യാപനത്തിനൊപ്പം 21നു ചെയര്‍മാനെയും പ്രഖ്യാപിക്കാനാണു നീക്കം. 

Advertisment

അധികാരം ലഭിച്ചതിനു പിന്നാലെ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉണ്ടാകുന്നതു നാണക്കേടാകും എന്നതിനാല്‍ വേഗത്തില്‍ പ്രശ്‌നപരിഹാരത്തിനാണു കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

32 സീറ്റോടെയാണു യു.ഡി.എഫ് തുടര്‍ ഭരണം നേടിയത്. 2015-20 കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷര്‍ ഒറ്റക്കാണ് അഞ്ചു വര്‍ഷവും ഭരണം നടത്തിയത്. 

ഇത്തവണയും ആ സാധ്യതയാണു തെളിയുന്നത്. മുന്‍ അധ്യക്ഷന്‍ കൂടിയായ എം.പി. സന്തോഷ്‌കുമാര്‍, ടി.സി. റോയ് എന്നിവര്‍ക്കാണു ചെയര്‍മാന്‍ സ്ഥാനത്തേക്ക് സാധ്യത. 

അധ്യക്ഷസ്ഥാനത്തേക്ക് എം.പി സന്തോഷ് കുമാറിന്റെ പേരിനാണു മുന്‍തൂക്കം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ പിന്തുണയുള്ള സന്തോഷ്‌കുമാര്‍ അഞ്ചു വര്‍ഷവും അധ്യക്ഷപദവി ആവശ്യപ്പെട്ടേക്കാം.

ഐ ഗ്രൂപ്പുകാരനായ ടി.സി. റോയിയെ പരിഗണിക്കാതിരിക്കാനാവില്ല. സമുദായ സമവാക്യം അനുസരിച്ചു ടോം കോരയുടെയും ഷീബ പുന്നന്റെയും പേരും ഉയര്‍ന്നുകേള്‍ക്കുന്നു. 

ടി.സി. റോയിക്ക് ഒരു ടേം നല്‍കി അധ്യക്ഷ സ്ഥാനം വീതം വയ്ക്കാനും സാധ്യതയുണ്ട്. അങ്ങനെ വരികയാണെങ്കില്‍ മുന്‍ ചെയര്‍മാന്‍ ബി. ഗോപകുമാറിന്റെ ഭാര്യ സുശീല ഗോപകുമാര്‍ വൈസ് ചെയര്‍മാന്‍ പദവി ആവശ്യപ്പെട്ടേക്കും. 

പഴയ ചെയര്‍പേഴ്‌സന്‍ ബിന്‍സി സെബാസ്റ്റ്യനും അധ്യക്ഷ പദവിക്ക് അവകാശമുന്നയിക്കാനിടയുണ്ട്. രണ്ടു സീറ്റ് നേടിയ ലീഗിനെയും പരാതികളില്ലാതെ പരിഗണിക്കേണ്ടി വരും. 

അതേമസമയം, അധ്യക്ഷ സ്ഥാനത്തിനായി ചില നേതാക്കള്‍ നവമാധ്യങ്ങള്‍ വഴിയുള്ള പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്. അനുഭാവികളുടെ അക്കൗണ്ടുകളിലൂടെ സമുദായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞു പ്രചാരണം നടത്തുന്നത്

Advertisment