കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ തോൽവി. കോൺഗ്രസ് കാലുവാരിയെന്നു കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. മുന്നണി  നേതൃത്വത്തിനു പരാതി നല്‍കാൻ തീരുമാനം. കാര്യങ്ങൾ പഠിക്കുമെന്നു യു.ഡി.എഫ്

കൈവശമുണ്ടായിരുന്ന അതിരമ്പുഴ, കിടങ്ങൂര്‍  ഡിവിഷനുകളില്‍ തോല്‍വിയ്ക്കു കാരണമായ വോട്ട് ചോര്‍ച്ച യുണ്ടായതിന്റെ കാരണം കോൺഗ്രസാണെന്നു  കേരളാ കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

New Update
UDF

കോട്ടയം: വിജയതരംഗമുണ്ടായിട്ടും  കൈവശമുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ കേരളാ കോൺഗ്രസ്  ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി പരാജയപ്പെട്ടതോടെ യുഡിഎഫിൽ പൊട്ടിത്തെറി. 

Advertisment

കോൺഗ്രസ് കാലുവാരിയെന്നാണ് ജോസഫ് ഗ്രൂപ്പ് ആരോപിക്കുന്നത്. കേരളാ കോൺഗ്രസിൻ്റെ സിറ്റിങ്ങ് സ്റ്റായിരുന്നു അതിരമ്പുഴ. ഇവിടെ എൽഡിഎൻ്റെ കേരളാ കോൺഗ്രസ് (എം) സ്ഥാനാർഥി ജിം അലക്സാണ് വിജയിച്ചത്. 

കൈവശമുണ്ടായിരുന്ന അതിരമ്പുഴ, കിടങ്ങൂര്‍  ഡിവിഷനുകളില്‍ തോല്‍വിയ്ക്കു കാരണമായ വോട്ട് ചോര്‍ച്ച യുണ്ടായതിന്റെ കാരണം കോൺഗ്രസാണെന്നു  കേരളാ കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

വോട്ട് ചോര്‍ച്ചയുണ്ടായതോടെ മുന്നണി  നേതൃത്വത്തിനു പരാതി നല്‍കാനാണു കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിവിഷന്‍ പരിധിയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് 7500 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 

ഈ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ കണക്കുകളിലും ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് യു.ഡി.എഫ്. മുന്നിലാണ്. 

എന്നാല്‍, ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഞ്ഞൂറിലേറെ വോട്ടിനു തോറ്റു. സമാന സാഹചര്യമാണ് കിടങ്ങൂരിലും. അതേ സമയം തോൽവിയുടെ പശ്ചാത്തലം അന്വേഷിക്കുമെന്നാണ് യുഡിഎഫ് ജില്ലാ നേതൃത്വം പറയുന്നത്.

Advertisment