ഈരാറ്റുപേട്ടയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവം. കുട്ടിയുടെ മൊഴിയെടുത്ത് പോലീസ്. അധ്യാപകന്‍ തോളില്‍ ഇടിക്കുകയും തുടയില്‍ നുള്ളുകയുമായിരുന്നു എന്ന് കുട്ടി. തോളെല്ല് പൊട്ടിയ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

ഇംഗ്ലീഷും സോഷ്യലും പഠിപ്പിക്കുന്ന സന്തോഷ് എന്ന അദ്ധ്യാപകന്‍ തോളില്‍ ഇടിക്കുകയും നുള്ളിയെന്നുമാണ് പരാതി.

New Update
police vehicle

കോട്ടയം: ഈരാറ്റുപേട്ടയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന പരാതിയില്‍ കുട്ടിയുടെ മൊഴിയെടുത്തു പോലീസ്.

Advertisment

ഈരാറ്റുപേട്ട കാരയ്ക്കാട് സ്‌കുളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മിസ്ബാഹ് സക്കീര്‍ എന്ന വിദ്യാര്‍ഥിയെയാണ് അധ്യാപകന്‍ മര്‍ദിച്ചത്.

ഇംഗ്ലീഷും സോഷ്യലും പഠിപ്പിക്കുന്ന സന്തോഷ് എന്ന അദ്ധ്യാപകന്‍ തോളില്‍ ഇടിക്കുകയും നുള്ളിയെന്നുമാണ് പരാതി.

തോളെല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്.

ആദ്യം കരുതിയത് കുട്ടികള്‍ തമ്മില്‍ എന്തെങ്കലും വഴക്കുകൂടിയോ എന്നാണ്. മകനോട് കര്യങ്ങള്‍ തിരക്കിയപ്പോഴാണ് അധ്യാപകന്‍ മര്‍ദിച്ചുവെന്ന് മകന്‍ പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പറയുന്നു.

അപ്പോള്‍ തന്നെ സാറിനെ ഫോണ്‍ വിളിച്ചു. പക്ഷേ, എടുത്തത് വേറെ ഒരാളായിരുന്നു. പിന്നീട് മറ്റൊരു നമ്പരില്‍ നിന്നു വളിച്ചപ്പോഴാണ് സന്തോഷ് സാര്‍ ഫോണ്‍ എടുത്തത്.

പറ്റിപ്പോയി എന്നാണ് സാര്‍ പറഞ്ഞതെന്നും കുട്ടിയുടെ അമ്മ പറയുന്നു. പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം

Advertisment