ശബരിമല തീർത്ഥാടക വാഹനം ഇടിച്ചു വീണ്ടും മരണം. മുണ്ടക്കയം- കോരുത്തോട് റോഡിൽ തീർത്ഥാടന വാഹനം ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. നാലു ദിവസത്തിനിടെ നടന്ന മൂന്നാമത്തെ അപകട മരണമാണിത്

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

New Update
1001502268

കോട്ടയം: കോരുത്തോട് റോഡിൽ മടുക്ക പാറമട ഭാഗത്ത് വച്ച് തീർത്ഥാടന വാഹനം ഇടിച്ച് മടുക്ക സ്വദേശിയായ യുവാവ് മരിച്ചു.

Advertisment

മടുക്ക മൈനാക്കുളം വയലക്കൊമ്പിൽ എബി തോമസ് (29) ആണ് മരിച്ചത്.

 തിങ്കളാഴ്ച രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എബി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ സഹോദരനുമായി സ്കൂട്ടറിൽ പോകുന്നതിനിടെ എരുമേലി ചരളയിൽ അപകടത്തിൽ പെട്ട് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ എഞ്ചിനീയറിങ് വിദ്യാർത്ഥി കണ്ണിമല പഴയതോട്ടം ജെസ്വിൻ സാജു (19)വും ശനിയാഴ്ച രാത്രി എരുമേലി ടൗണിന് അടുത്ത് കരിങ്കല്ലുമ്മുഴിയിൽ പോലിസ് ഡ്യൂട്ടി പോയിന്റിന് സമീപമായിരുന്നു അപകടത്തിൽ കൂവപ്പള്ളി സ്വദേശി ചെരുവിളപുത്തൻവീട് സന്ദീപ് (24) ന്റെയും മരണം ഉണ്ടാക്കിയ നടുക്കം വിട്ടുമാറുന്നതിനു മുൻപാണ് വീണ്ടും ഒരു അപകട മരണം കൂടി ഉണ്ടാകുന്നത്.

Advertisment