കോട്ടയത്ത് വീണ്ടും പക്ഷിപ്പനി. പക്ഷിപ്പനി വീണ്ടും റിപ്പോർട്ട് ചെയ്തത് മൂന്നു വാർഡുകളിൽ. അടിയന്തര നടപടികൾക്ക് ഒരുങ്ങി മൃഗസംരക്ഷണ വകുപ്പ്

ക്രിസ്മസ് അടുത്തിരിക്കെ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് മറ്റു പ്രദേശങ്ങളിൽ ഉള്ള കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

New Update
1001502474

കോട്ടയം:  ജില്ലകളിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Advertisment

കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ.

കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്ത് രോഗബാധയുള്ളത്. മൃഗസംരക്ഷണ വകുപ്പിന് പരിശോധനഫലം ലഭിച്ചു.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 

ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ക്രിസ്മസ് അടുത്തിരിക്കെ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് മറ്റു പ്രദേശങ്ങളിൽ ഉള്ള കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

പക്ഷിപ്പനി മറ്റിടങ്ങളിലേക്ക്   പടർന്നുപിടിച്ചാൽ  സംസ്ഥാനത്തെ പക്ഷിവളർത്തൽ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുണ്ട്.

ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന H5N8 വിഭാഗത്തിൽ പെട്ട വൈറസുകൾ മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ ഇല്ലെങ്കിലും

ജനിതക സാമ്യമുള്ള പക്ഷിപ്പനി വൈറസുകൾ മനുഷ്യരേയും ബാധിക്കുന്നവയായതിനാലും,  വളരെ പെട്ടെന്ന് ജനിതക വ്യതിയാനങ്ങൾ നടക്കുന്നതിനാലും ജാഗ്രത അനിവാര്യമാണ്.

ഇക്കാരണങ്ങൾ മൂലമാണ്  രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ പരിധിയിൽ  വളർത്തുപക്ഷികളെ കൂട്ടമായി കൊന്നൊടുക്കേണ്ടിവരും.

കോഴികള്‍, താറാവുകൾ , കാടകള്‍, ടര്‍ക്കികള്‍, വാത്തകള്‍, പ്രാവുകള്‍ തുടങ്ങി ഓമനപക്ഷികൾ  അടക്കമുള്ള  വളര്‍ത്തുപക്ഷികളെയെല്ലാം വൈറസുകള്‍ ബാധിക്കാനിടയുണ്ട്.

Advertisment