/sathyam/media/media_files/2025/12/26/img116-2025-12-26-09-44-03.jpg)
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ അധ്യക്ഷസ്ഥാനം വീതം വെക്കും. മുസ്ലിം ലീഗ് കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്.
ആദ്യ രണ്ടു വർഷം മുസ്ലീം ലീഗിലെ വി.പി നാസർ അധ്യക്ഷനാകും. അവസാനത്തെ 15 മാസത്തെ ഭരണം കോൺഗ്രസിന് വിട്ടു നൽകും.
അഞ്ച് കോൺഗ്രസ് കൗൺസിലർമാർ വിട്ടു നിൽക്കുമെന്ന ഭീഷണിയെ തുടർന്നാണ് മുസ്ലീം ലീഗ് അയഞ്ഞത്.
നഗരസഭ അധ്യക്ഷസ്ഥാനം രണ്ടു ടേമാക്കുകയും ഒരു ടേം കോണ്‍ഗ്രസിനു നല്‍കണമെന്ന ആവശ്യം മുസ്ലീം ലീഗ് തുടക്കത്തിൽ തള്ളിയിരുന്നു.
ഇതോടെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഭരണത്തില്‍ സഹകരിക്കില്ലെന്നു കാണിച്ചു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ലീഗ് നേതൃത്വത്തിനു കത്തു നല്‍കി.
ഈരാറ്റുപേട്ടയില്‍ മുസ്ലീം ലീഗിന് ഒന്‍പതു സീറ്റുണ്ട്. കോണ്‍ഗ്രസിന് അഞ്ചു സീറ്റും വെല്‍ഫര്‍പാര്‍ട്ടിക്കു രണ്ടു സീറ്റുമാണുള്ളത്. എല്‍.ഡി.എഫിനു പത്തു സീറ്റും എസ്.ഡി.പി.ഐയ്ക്ക് ആറോളം സീറ്റുകളും ലഭിച്ചിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്നു വിട്ടുന്നിന്നാൽ എസ്ഡിപിഐയുടെ പിന്തുണയോടെ എൽഡിഎഫ് അധികാരത്തിൽ എത്താൻ ഉള്ള സാധ്യത കൂടി കണ്ടാണ് ലീഗ് കോൺഗ്രസിന് വഴങ്ങിയത്.
/filters:format(webp)/sathyam/media/media_files/2025/12/26/untitled-2025-12-26-09-44-13.jpg)
അതേ സമയം, ചെയർമാൻ സ്ഥാനത്ത് മാറ്റം വരുന്ന പക്ഷം വൈസ് ചെയർപേഴ്സൻ സ്ഥാനം നൽകണമെന്ന് വെൽഫെയർ പാർട്ടിയും ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല. വൈസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഫാത്തിമ അൻസർ യു.ഡി.എഫിന്റെ സ്ഥാനാർഥിയാകും.
പാലാ നഗരസഭയിൽ ദിയ ബിനു അധ്യക്ഷയാകും. മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയായ മായാ രാഹുൽ ഉപാധ്യക്ഷയുമാകും.
26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. നാല് പേര്‍ സ്വതന്ത്ര അംഗങ്ങളാണ്.ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് ഇവിടെ വിജയിച്ചത്.
ഇതില്‍ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്നും ഒരാള്‍ യുഡിഎഫ് വിമതയായി ജയിച്ച മായാ രാഹുലുമാണ്.
ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്ന ആവശ്യമായിരുന്നു ബിനു ഉയര്‍ത്തിയത്.
തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ട് വെച്ചിരുന്നു. ഒടുവിൽ യുഡിഎഫിൻ്റെ ഓഫർ സ്വീകരിക്കാൻ ബിനുവും മകളും സഹോദരൻ ബിജുവും തീരുമാനിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us