തുടർച്ചയായ ഹൗസ് ബോട്ട് അപകടങ്ങൾ ആശങ്ക വർധിപ്പിക്കുന്നു. കുമരകത്തേക്ക് സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വരാൻ ഉണ്ടായ കാരണങ്ങളിൽ സുരക്ഷാ ആശങ്കയും. കഴിഞ്ഞ ദിവസവും സഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് മറ്റൊരു ബോട്ട് ഇടിച്ച് അപകടത്തിൽപെട്ടിരുന്നു

പിന്നിൽ വന്ന ബോട്ടിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം

New Update
Untitled

കോട്ടയം: തുടർച്ചയായ ഹൗസ് ബോട്ട് അപകടങ്ങൾ ആശങ്ക വർധിപ്പിക്കുന്നു.  കുമരകത്തേക്ക് സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വരാൻ ഉണ്ടായ കാരണങ്ങളിൽ സുരക്ഷാ ആശങ്കയും വഹിക്കുന്ന പങ്ക് വലുതാണ്. ഹൗസ് ബോട്ടുകൾ തീ പിടിക്കുന്ന പല സംഭവങ്ങളും ഉണ്ടായിരുന്നു.

Advertisment

ഇതോടൊപ്പമാണ് മറ്റു അപകടങ്ങളും സംഭവിക്കുന്നത്. മൂന്നാഴ്ച മുൻപ് ഹൗസ് ബോട്ട് ഹൾ തകർന്നു മുങ്ങിയിരുന്നു.

സഞ്ചാരികളുമായി തീരത്ത് അടുപ്പിച്ചിരുന്ന ഹൗസ് ബോട്ടാണ് മുങ്ങിയത്.  ആർക്കും അപകടമില്ലാതെ രക്ഷപെടുകയായിരുന്നു.

കഴിഞ്ഞ ദിവസം സഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് മറ്റൊരു ബോട്ട് ഇടിച്ച് അപകടത്തിൽപെട്ടിരുന്നു.


മാർത്താണ്ഡം  കായലിനു സമീപത്ത് ഹൗസ് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഒരു ഹൗസ് ബോട്ട് മുങ്ങി താണു. ബോട്ടിലുണ്ടായിരുന്ന സഞ്ചാരികളെ ജീവനക്കാൻ രക്ഷപെടുത്തി.


കർണാടക സ്വദേശികളായ 12 അംഗ സംഘം പോയ ഹൗസ് ബോട്ടിന് പിന്നിൽ നിയന്ത്രണം വിട്ട് മറ്റൊരു ബോട്ട് ഇടിച്ചാണ് അപകടം.

ഇടിയുടെ അഘാതത്തിൽ സഞ്ചാരികളുമായി പോയ ബോട്ട് അപകടത്തിൽ പെട്ട് വെള്ളം കയറി ത്തുടങ്ങിയെങ്കിലും ജീവനക്കാർ സമയോചിതമായി ഇടപെട്ട് മുഴുവൻ സഞ്ചാരികളെയും കരക്കെത്തിച്ചു.

പിന്നിൽ വന്ന ബോട്ടിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം. ഇത്തരം അപകടങ്ങൾ സഞ്ചാരികളെ കുമരകത്തേക്ക് എത്തുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നുണ്ട്.


മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഇത്തവണ. ഉത്തരേന്ത്യന്‍ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതാണു മേഖലയെ നിര്‍ജീവമാക്കിയത്. 


സാധാരണ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒപ്പം വിദേശ വിനോദസഞ്ചാരികള്‍ കൂടി എത്തുന്നതോടെ കുമരകത്തെ റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും  നിറയുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.


എന്നാല്‍, ഇത്തവണ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ  ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെയുള്ള ഏറ്റവും തിരക്കേറിയ ദിവസങ്ങളില്‍ പോലും പല റിസോര്‍ട്ടുകളിലും റൂമുകള്‍ ഒഴിഞ്ഞു കിടക്കുകയാണ് ചില ദിവസങ്ങള്‍ ഒഴിച്ചാല്‍ ഹൗസ് ബോട്ട് മേഖലയിലും സര്‍വീസുകള്‍ കുറവാണ്.


സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോകടെ ശിക്കാര ബോട്ടുകളും സ്പീഡ് ബോട്ടുകളും ഓട്ടം ഇല്ലാതെ കിടക്കുകയാണ്.

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ കേരളത്തിലേക്കുള്ള യാത്രകള്‍ വെട്ടിച്ചുരുക്കുന്നതാണു സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള  കാരണമെന്നു ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു.

Advertisment