/sathyam/media/media_files/2025/12/27/untitled-2025-12-27-12-56-14.jpg)
കോട്ടയം: ഇടതു കോട്ടയായ കുമരകത്ത് എല്‍.ഡി.എഫ് അധികരത്തിന് പുറത്ത്. യു.ഡി.എഫും ബി.ജെ.പിയും പിന്തുണച്ചതോടെ സ്വതന്ത്ര അംഗം എ.പി ഗോപി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ആരു ഭരിക്കുമെന്ന് ഏറെ ആകാംഷയോടെ ഉറ്റുനോക്കിയ പഞ്ചായത്തായിരുന്നു കുമരകം. എല്‍ ഡി എഫ് 08 സീറ്റിലും , യു ഡി എഫ് 04 സീറ്റിലും , ബിജെപി 03 സീറ്റിലും , സ്വതന്ത്രാനായ എ.പി ഗോപിയും ഇവിടെ വിജയിച്ചു.
കുമരകം പഞ്ചായത്തില്‍ ആര്‍ക്കും ഭരിക്കുവാന്‍ ഉള്ള കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ഇന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫും , ബിജെപിയും കൂടി സ്വാതന്ത്രനെ പിന്തുണച്ചു. എല്‍.ഡി.എഫിനും സ്വതന്ത്രനും സീറ്റു നില തുല്യമായതോടെ ടോസിലൂടെയാണ് സ്വതന്ത്രനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
വിജയത്തോടെ യു.ഡി.എഫ് -ബി.ജെ.പി കൂട്ടുകെട്ടാണ് ഉണ്ടായതെന്നു എല്‍.ഡി.എഫ് ആരോപിച്ചു. പതിറ്റാണ്ടുകളായി എല്‍.ഡി.എഫ് വിജയിച്ചിരുന്ന പഞ്ചായത്താണ് കുമരകം. മന്ത്രി വി.എന്‍ വാസവന്റെ മണ്ഡലത്തില്‍ ഉള്‍പ്പട്ടെ കുമരകം നഷ്ടപ്പെട്ടത് സി.പി.എമ്മിന് വലിയ തിരിച്ചടികൂടിയാണ്.
അതേസമയം, അവിശുദ്ധ കൂട്ടുകെട്ട് എന്ന ആരോപണം യു.ഡി.എഫ് തള്ളി. തങ്ങള്‍ സ്വതന്ത്രനാണ് വോട്ട് ചെയ്തത്, അദ്ദേഹത്ത് മറ്റ് ആരൊക്കെ വോട്ട് ചെയ്തു എന്ന തിരക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us