/sathyam/media/media_files/2025/12/27/img135-2025-12-27-13-33-58.jpg)
കോട്ടയം : ജില്ലയില്‍ മൂന്നു പഞ്ചായത്തുകള്‍ ബി.ജെ.പി ഭരിക്കും. അയ്മനം, കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര എന്നീ പഞ്ചായത്തുകളാണ് ബി.ജെ.പി അധികാരം പിടിച്ചത്.
അയ്മനം ഗ്രാമ പഞ്ചായത്തിൽ ബി ജെ പി അംഗം ബിന്ദു ഹരികുമാർ , പൂഞ്ഞാർ തെക്കേക്കരയിൽ മിനർവ മോഹൻ കിടങ്ങൂരിൽ ഗീതാ സുരേഷ് എന്നിവർ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.
പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകള്‍ ബി.ജെ.പി കൈവിട്ടെങ്കിലും മൂന്ന് പഞ്ചായത്തുകള്‍ നേടിയത് ബിജെപിക്ക് നേട്ടമായി.
കഴിഞ്ഞ തവണ കിടങ്ങൂരും അയ്മനത്തും പ്രതിപക്ഷമായിരുന്ന ബിജെപി. കഴിഞ്ഞ തവണ ഏഴ് സീറ്റുകളുണ്ടായിരുന്ന അയ്മനത്ത് ഇക്കുറിയത് ഒന്‍പതായി ഉയര്‍ത്തിയാണ് ബി.ജെ.പി ഭരണം പിടിച്ചത്.
ഇതോടെ സി.പി.എമ്മിന് ഭരണം നഷ്ടമായി. സി.പി.എമ്മിന് ആറും സി.പി.ഐയ്ക്ക് ഒന്നും യു.ഡി.എഫിന് ആറും വീതം സീറ്റുകളാണുള്ളത്.
ബി.ജെ.പി ഏറ്റവും അധികം പ്രതീക്ഷ പങ്കുവച്ചിരുന്ന പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഭരണം പിടിക്കാനായത് ബി.ജെ.പിക്ക് ക്രൈസ്തവർക്കിടയിൽ ലഭിക്കുന്ന അംഗീകാരം കൂടിയായി.
ഇവിടെ ആകെയുള്ള 15 സീറ്റുകളില്‍ എട്ടും ബി.ജെ.പിയാണ് നേടിയത്. കഴിഞ്ഞ തവണ ജനപക്ഷത്തിന്റെ പിന്തുണയിലായിരുന്നു ഭരണമെങ്കിലും പിന്നീട് ജനപക്ഷം ബി.ജെ.പിയില്‍ ലയിച്ചു.
ബി.ജെ.പി : 8, എല്‍.ഡി.എഫ് : 5, യു.ഡി.എഫ് : 2 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്ന കിടങ്ങൂരില്‍ 16 ല്‍ ഏഴ് സീറ്റുകളും നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. യു.ഡി.എഫിന് അഞ്ചും, എല്‍.ഡി.എഫിന് നാലും സീറ്റുകളാണുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us