/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
കോട്ടയം: തീക്കോയി ഹരിജന്‍ വനിത പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ എത്തിയപ്പോള്‍ അനുമോദന ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌കരിച്ചുവെന്ന് എല്‍.ഡി.എഫ് ആരോപണം.
യു.ഡി.എഫിന്റെ രാഷ്ട്രീയ അല്‍പ്പത്തരമാണ് അനുമോദന സമ്മേളനം ബഹിഷ്‌കരിച്ചതിലൂടെ വെളിവാകുന്നതെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി തീക്കോയി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഇവിടെ എം.എസ് അംബികയാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഹരിജന്‍ വനിത പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ എത്തിയപ്പോള്‍ അനുമോദന ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ യു.ഡി.എഫ് നല്‍കുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു.
അഴിമതിയും സ്വജന പക്ഷപാതവും കൊണ്ട് പൊറുതിമുട്ടിയ തീക്കോയിലെ ജനങ്ങള്‍ യു.ഡി.എഫ് ഭരണത്തെ തിരസ്‌കരിച്ചതാണ്. ജനവിധി അംഗീകരിക്കുവാന്‍ യു.ഡി.എഫ് തയ്യാറാകണമെന്ന് എൽഡിഎഫ് നേതാക്കൾ പറയുന്നു.
എന്നാല്‍, എല്‍.ഡി.എഫിന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും ചടങ്ങില്‍നിന്ന് എല്‍.ഡി.എഫിലെ പ്രമുഖകക്ഷി വിട്ടു നിന്നതിനെ പറ്റി എന്താണ് ഇടതുപക്ഷത്തിനു പറയാന്‍ ഉള്ളത് എന്ന് വ്യക്തമാക്കണമെന്നും യു.ഡി.എഫ് തീക്കോയി മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ജാതി-മത ചിന്തകള്‍ക്ക് അതീതമായി എല്ലാവരെയും ഒരു പോലെ കാണുന്ന പാരമ്പര്യമാണ് യു.ഡി.എഫിനുള്ളത്. ഐക്യജനാധിപത്യ മുന്നണിക്ക് തന്നെയാണ് തീക്കോയില്‍ വോട്ടു വിഹിതം കൂടുതല്‍.
ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും വ്യക്തമായ മേല്‍ക്കോയ്മ യു.ഡി.എഫിനുണ്ട്. പഞ്ചായത്തില്‍ ക്രിയാത്മക പ്രതിപക്ഷമായി നിലകൊള്ളുമെന്നു യു.ഡി.എഫും പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us