എരുമേലി പഞ്ചായാത്തിൽ അധ്യക്ഷനെ കണ്ടെത്താൻ ഇന്നു വീണ്ടും തെരഞ്ഞെടുപ്പ്. യുഡിഎഫ് വിട്ടു നിൽക്കും. ക്വാറം തികഞ്ഞില്ലെങ്കിലും അധ്യക്ഷനെ കണ്ടെത്തും

പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ സംവരണമായതിനാൽ ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റായി ഭരണം നേടാൻ കഴിയാത്ത പ്രതിസന്ധിയിലാണ് യുഡിഎഫ്.

New Update
1001519287

കോട്ടയം: ക്വാറമില്ലാഞ്ഞതിനാൽ മുടങ്ങിയ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ പത്തിന് പഞ്ചായത്ത്‌ ഹാളിൽ നടക്കും.

Advertisment

 ഇന്നത്തെ യോഗത്തിന് ക്വോറം നിർബന്ധമില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് മുടങ്ങില്ല.

 പ്രസിഡന്റ് സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ ഇന്നും വിട്ടു നിൽക്കാനാണ് യുഡിഎഫ് തീരുമാനം.

 അതേസമയം ഇടതുപക്ഷവും ബിജെപിയും പങ്കെടുക്കും.

 24 അംഗങ്ങളിൽ 14 അംഗങ്ങളുമായി ഭൂരിപക്ഷമുള്ള യുഡിഎഫിൽ പട്ടിക വർഗ അംഗമായി ആരുമില്ല.

പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ സംവരണമായതിനാൽ ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റായി ഭരണം നേടാൻ കഴിയാത്ത പ്രതിസന്ധിയിലാണ് യുഡിഎഫ്.

 അതേസമയം ഏഴ് അംഗങ്ങൾ ഉള്ള എൽഡിഎഫിൽ ശ്രീനിപുരം വാർഡിൽ നിന്ന് ജയിച്ച സിപിഎമ്മിലെ അമ്പിളി സജീവനും രണ്ട് അംഗങ്ങൾ ഉള്ള ബിജെപിയിൽ ഉമ്മിക്കുപ്പ വാർഡിലെ അംഗം കെ കെ രാജനും പട്ടിക വർഗ അംഗങ്ങളാണ്.

ഇവരാണ് ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാവുക.

 ബിജെപിക്ക് രണ്ട് വോട്ടും അമ്പിളി സജീവന്റെ ഉൾപ്പടെ ഇടതുപക്ഷത്തിന് ഏഴ് അംഗങ്ങളുടെ വോട്ട് ഭൂരിപക്ഷത്തോടെ ലഭിക്കുമെന്നതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് അമ്പിളി സജീവൻ തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്.

അങ്ങനെ ആയാൽ ഭൂരിപക്ഷം ഇല്ലാതെ തന്നെ ഭരണത്തിലേക്ക് എൽഡിഎഫ് എത്തുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനം ആണ് നിലവിൽ യുഡിഎഫിനുള്ളത്.

യുഡിഎഫ് വിട്ടു നിന്നത് മൂലം ക്വോറമില്ലാത്തതിനാൽ കഴിഞ്ഞ ദിവസം രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുടങ്ങിയതിന് ശേഷം ഉച്ചക്ക് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പങ്കെടുക്കുകയും 14 വോട്ടുകളോടെ കോൺഗ്രസ്‌ പ്രതിനിധിയും കനകപ്പലം വാർഡ് അംഗവുമായ സാറാമ്മ എബ്രഹാം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു

Advertisment