എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ അംഗം അമ്പിളി സജീവൻ വൈസ് പ്രസിഡന്റ് കോൺഗ്രസിലെ സാറാമ്മ എബ്രഹാമിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു ചുമതല നൽകാൻ വിസമ്മതിച്ചെന്ന പരാതിയുമായി യുഡിഎഫ്. വരണാധികാരി, കലക്ടർ എന്നിവർക്കു പരാതി നൽകി. ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിൽ നിന്നു സംവരണ വിഭാഗക്കാർ ഇല്ലാതെ വന്നതോടെ എൽഡിഎഫ് അംഗം പ്രസിഡൻ്റാവുകയായിരുന്നു

വരണാധികാരി ആണ് പ്രസിഡന്റിന് സത്യ പ്രതിജ്ഞ നൽകി ഭരണ ചുമതല നൽകുന്നത്. വൈസ് പ്രസിഡന്റിന് പ്രസിഡന്റ് ആണ് സത്യ പ്രതിജ്ഞ ചൊല്ലി നൽകി ചുമതല നൽകേണ്ടത്.

New Update
AmbilySajeevanErumelyPanchayath-1766987166529-4c3ad9c3-8010-4721-b4b7-e45c78c7f100-900x506

കോട്ടയം:  എരുമേലി പഞ്ചായത്തിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ അംഗം അമ്പിളി സജീവൻ വൈസ് പ്രസിഡന്റ് കോൺഗ്രസിലെ സാറാമ്മ എബ്രഹാമിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു ചുമതല നൽകാൻ വിസമ്മതിച്ചെന്ന് പരാതിയുമായി യുഡിഎഫ്.

Advertisment

ഇത് സംബന്ധിച്ച് എരുമേലി പഞ്ചായത്ത്‌ സെക്രട്ടറിയ്ക്ക് സാറാമ്മ എബ്രഹാം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ മുഖേനെ ഇന്നലെ പഞ്ചായത്ത്‌ ഫ്രണ്ട് ഓഫീസിൽ പരാതി നൽകി. വരണാധികാരി,  കലക്ടർ എന്നിവർക്ക് പരാതി പകർപ്പ് നൽകിയിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ സംവരണമായ എരുമേലിയിൽ 24 ൽ 14 അംഗങ്ങളുടെ ഭൂരിപക്ഷം ഉള്ള യുഡിഎഫിൽ പട്ടിക വർഗ അംഗം ഇല്ലാത്തതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും ഏഴ് അംഗങ്ങൾ ഉള്ള എൽഡിഎഫിലെ ഏക പട്ടിക വർഗ അംഗം രണ്ട് അംഗങ്ങൾ ഉള്ള ബിജെപിക്കെതിരെ വോട്ടെടുപ്പിൽ വിജയിച്ച് പ്രസിഡന്റ് സ്ഥാനം നേടുകയുമായിരുന്നു.

വരണാധികാരി ആണ് പ്രസിഡന്റിന് സത്യ പ്രതിജ്ഞ നൽകി ഭരണ ചുമതല നൽകുന്നത്. വൈസ് പ്രസിഡന്റിന് പ്രസിഡന്റ് ആണ് സത്യ പ്രതിജ്ഞ ചൊല്ലി നൽകി ചുമതല നൽകേണ്ടത്.

എന്നാൽ ഇതിന് പ്രസിഡന്റ് എതിർപ്പ് പ്രകടിപ്പിച്ചെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. ഇത് ഭരണം നിശ്ചലമാക്കുമെന്നും നിയമപരമായ ചുമതല നിർവഹിക്കുന്നതിന് ഇടപെടൽ ആവശ്യപ്പെട്ടുമാണ് പരാതി.

അതേസമയം  സാറാമ്മ എബ്രഹാം ഉൾപ്പടെ യുഡിഎഫ് വിട്ടു നിന്നത് കൊണ്ടാണ് വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞ നൽകാൻ കഴിയാത്ത അവസ്ഥ ഉണ്ടായതെന്ന് പ്രസിഡന്റ് അമ്പിളി സജീവൻ പറഞ്ഞു.

Advertisment