അതിരമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു. സ്കൂട്ടർ യാത്രികരായ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടത് കാറ്ററിങ് ജീവനക്കാൻ സഞ്ചരിച്ച സ്കൂട്ടർ

പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട എത്തിയ കാറ്ററിങ് ജീവനക്കാരനായ കോതമംഗലം സ്വദേശി ഫസൽ സഞ്ചരിച്ച സ്കൂട്ടറാണ് തീപിടിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
Untitled

കോട്ടയം: അതിരമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു സ്കൂട്ടർ യാത്രികരായ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരമ്പുഴ സെന്റ്മേരിസ് ഫൊറൊനാ പള്ളി ഗ്രൗണ്ടിനു സമീപം ഇന്ന് രാവിലെ 9:15 മണിയോടെയായിരുന്നു ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീ പിടിച്ചത്.  

Advertisment

പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട എത്തിയ കാറ്ററിങ് ജീവനക്കാരനായ കോതമംഗലം സ്വദേശി ഫസൽ സഞ്ചരിച്ച സ്കൂട്ടറാണ് തീപിടിച്ചത്. 

സംഭവം കണ്ട് ഓടിയെത്തിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സി. പി. ഒ.  സേവ്യർ ജോസഫ്,സെൻ്റ്മേരിസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജോസഫും വിദ്യാർത്ഥികളും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

Advertisment