പുതുവർഷ ആഘോഷങ്ങളിൽ ആൾക്കൂട്ട അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടി വേണം. പരിപാടിയിൽ തിക്കി നിറച്ച് ആളെ പങ്കെടുപിച്ചാൽ സംഘാടകർ പെടും

പലയിടങ്ങളിലും  ആള്‍ക്കൂട്ടം ഗേറ്റുകൾ തകർക്ക് പോലും അകത്തു കയറാൻ  ശ്രമം നടക്കുന്നു. ഇതെല്ലാം ആൾക്കൂട്ട അപകടങ്ങൾക്ക് വഴിവെക്കുന്നു.

New Update
sydney-new-year-celebration

കോട്ടയം: പുതുവർഷ ആഘോഷങ്ങളിൽ ആൾക്കൂട്ട അപകടങ്ങൾ ഉണ്ടാകാതിരിക്കാൽ ഉള്ള നടപടികൾ വേണം. പരിപാടിയിൽ തിക്കി നിറച്ച് ആളെ പങ്കെടുപ്പിച്ചാൽ സംഘാടകരും പെടും. ഡിജെ പാർട്ടിക്കും സംഗീത നിശയ്ക്കും ഒക്കെ വൻ ജനക്കൂട്ടം എത്തുന്ന കാഴ്ച ഇന്നു സാധാരണമായി മാറിയിരിക്കുകയായിരുന്നു. 

Advertisment

ഏറ്റവും ഒടുവിൽ ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ ആൾക്കൂട്ട അപകടം നടന്നിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. കുട്ടികളും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പരിപാടിക്കിടെ റെയില്‍വേ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. 

വലിയ ജനക്കൂട്ടമാണ് ഇന്നു ആഘോഷ പരിപാടിക്കെത്തുന്നത്. പലയിടങ്ങളിലും  ആള്‍ക്കൂട്ടം ഗേറ്റുകൾ തകർക്ക് പോലും അകത്തു കയറാൻ  ശ്രമം നടക്കുന്നു. ഇതെല്ലാം ആൾക്കൂട്ട അപകടങ്ങൾക്ക് വഴിവെക്കുന്നു.

അടുത്തിടെ തമിഴ്നാട്ടിൽ നടനും  വെട്രി കഴകം നേതാവുമായ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടായിരുന്നു. നിരവധി പേർ കുഴഞ്ഞുവീണു. അന്ന്   38 പേരാണ്  മരിച്ചത്.

അമിത ആൾക്കൂട്ടം, മോശം ജനക്കൂട്ട നിയന്ത്രണം, വ്യക്തമായ എക്സിറ്റുകളില്ലാത്ത, മോശമായി ആസൂത്രണം ചെയ്ത പരിപാടി സ്ഥലങ്ങൾ.
ഇടുങ്ങിയ ഇടങ്ങൾ എല്ലാം അപകടത്തിൻ്റെ വ്യാപ്തി കൂട്ടിയേക്കാം. 

തിക്കിലും തിരക്കിലും പെട്ട് ആൾക്കൂട്ടത്തിൽ കുടുങ്ങിപ്പോയ ആളുകൾ പരസ്പരം ഇടിച്ചു കയറുന്നു. അതായത് ചലിക്കാൻ ഇടമില്ല. ശ്വസനത്തിന് ഉത്തരവാദിയായ ഒരു പ്രധാന പേശിയായ ഡയഫ്രം ചുരുങ്ങുന്നതും (മുറുക്കുന്നതും) പരന്നതും (വിശ്രമിക്കുന്നതും) ഇത് നിയന്ത്രിക്കുന്നു, അതായത് വായുവിന് ശ്വാസകോശത്തിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ കഴിയില്ല.

ഇത് സംഭവിക്കുമ്പോൾ, കാർബൺ ഡൈ ഓക്സൈഡ് അടിഞ്ഞുകൂടുകയും ഓക്സിജന്റെ അഭാവം മൂലം കംപ്രസ്സീവ് ശ്വാസംമുട്ടലിലേക്ക് വേഗത്തിൽ നയിച്ചേക്കാം. 

മനുഷ്യശരീരത്തിന് ഓക്സിജൻ ഇല്ലാതെ കൂടുതൽ നേരം പ്രവർത്തിക്കാൻ കഴിയില്ല, കാരണം ഇത് അവയവങ്ങളുടെ പരാജയത്തിനും മസ്തിഷ്ക മരണത്തിനും പെട്ടെന്ന് കാരണമാകും.

ഇക്കുറി ഡി.ജെ പാര്‍ട്ടികളും മറ്റ് ആഘോഷ പരിപാടികളും സംഘടിപ്പിക്കുമ്പോള്‍ എക്‌സൈസ് വകുപ്പിനെ മുന്‍കൂട്ടി അറിയിക്കണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു. പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരുടെ മേല്‍വിലാസം അടക്കമുള്ള വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുക.

ഡി.ജെ പാര്‍ട്ടികളില്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങൾ  അധികൃതർ നൽകിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ആയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും പരിപാടികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു.

Advertisment