/sathyam/media/media_files/2026/01/06/kottayam-1-2026-01-06-09-41-36.jpg)
കോട്ടയം: മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സൈക്യാട്രി വാര്‍ഡിലെ ശൗചാലയത്തില്‍ ആത്മഹത്യ ചെയ്തു.
ആര്‍പ്പുക്കര തൊണ്ണകുഴി സ്വദേശി ഷമീര്‍ (34) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.30 ന് മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിന് എതിര്‍ വശത്തുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്ഥാപിച്ചിട്ടുള്ള മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
തുടര്‍ന്ന് ആര്‍പ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരന്റെയും ഗാന്ധിനഗര്‍ പോലീസിന്റെയും ഇടപെടലിനെ തുടര്‍ന്നു താഴെയിറക്കി.
തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസ് ഇയാളെ മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മരം വെട്ടു തൊഴിലാളിയായ ഷബീന്റെ അമിതമായ മദ്യപാനത്തെ തുടര്‍ന്നു ഭാര്യയും മക്കളും ഇയാളില്‍ നിന്നു അകന്നു കഴിയുകയാണ്.
ഇവരെ കാണുവാനും തന്റെ കൂടെ വരണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ആത്മഹത്യാ ശ്രമം നടത്തിയിരുന്നതു നിരവധി തവണ താഴെയിറങ്ങാന്‍ ആവശ്യപെട്ടിട്ടും താഴെ ഇറങ്ങിയില്ല. ഇറങ്ങി വന്നാല്‍ ഭാര്യയേയും മക്കളേയും കൊണ്ടുവന്നു കാണിക്കാമെന്ന് ഉറപ്പ് നല്‍കി. ഇതിനെ തുടര്‍ന്നു ഷബീര്‍ താഴെയിറങ്ങുകയായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us