/sathyam/media/media_files/2026/01/07/untitled-2026-01-07-11-20-34.jpg)
കോട്ടയം: മുണ്ടക്കയം - കോരുത്തോട് റോഡിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപം കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തി.
ഇന്നു രാവിലെയാണ് കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്. മറ്റ് കാട്ടുപോത്തുകളുമായുള്ള ഏറ്റുമുട്ടലിൽ ഏറ്റ കുത്താണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
ജനവാസ മേഖലയ്ക്ക് സമീപം വന്യമൃഗത്തെ ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി തുടർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വെംബ്ലി കുറ്റിപ്ലാങ്ങാട് റോഡിലും കാട്ടുപോത്ത് ശല്യം വ്യാപകമാണ്. അടുത്തിടെ ഇതുവഴി സഞ്ചരിച്ച യാത്രക്കാർ കാട്ടുപോത്തിൽ കൂട്ടം റോഡ് മുറിച്ച് കടക്കുന്നത് കണ്ടിരുന്നു.
റോഡിലൂടെ നടക്കുന്ന കാട്ടുപോത്തിനെ കണ്ട് ഭയന്ന് യാത്രക്കാർ തിരികെ പോയി. രാത്രി കുറ്റിപ്ലാങ്ങാട് റോഡിൽ വീണ്ടും കാട്ടുപോത്തിനെ കണ്ടവരുണ്ട്. വെംബ്ലി, നിരവുപാറ, കപകപുരം തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപോത്ത് സ്ഥിരം സന്ദർശകൻ ആയതോടെ ഭീതിയിലാണ് ജനങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us