/sathyam/media/media_files/2026/01/12/1001554216-2026-01-12-12-14-36.jpg)
കോട്ടയം: മുണ്ടക്കയം ഇടച്ചോറ്റിയിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം.
രണ്ട് സ്കൂൾ കുട്ടികൾക്കും കാർ ഡ്രൈവർക്കും പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.
പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു
ഇടച്ചോറ്റി ജങ്ഷന് സമീപം വെച്ച് സ്കൂൾ ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.
അപകടസമയത്ത് ബസിനുള്ളി ലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്.
കാർ ഓടിച്ചിരുന്ന വ്യക്തിക്കും പരുക്കുണ്ട്. പരുക്കേറ്റവരുടെ നില നിലവിൽ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്ന ഉടനെ ആ വഴി എത്തിയ പെരുവന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. മാത്യു പി. തോമസ് ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
പരുക്കേറ്റവരെ അദ്ദേഹം തന്റെ വാഹനത്തിൽ തന്നെ കയറ്റി ഉടൻ തന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us