/sathyam/media/media_files/2025/04/25/zRCNe5o3bdcmIk6W4Pzo.jpg)
കോട്ടയം: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മോഷണം.
അമ്മയും കുട്ടിയും മരുന്നു വാങ്ങാന്‍ പോയ തക്കം നോക്കി റൂമില്‍ കയറി ബാഗില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു.
എസ്.എച്ച് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പൂവന്‍തുരുത്ത് സ്വദേശിയായ കുട്ടിയുടെ മുറിയില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പടെ മോഷണം പോയത്.
കഴിഞ്ഞ 13 ന് ഉച്ചയ്ക്ക് 12 നും ഒരു മണിയ്ക്കും ഇടയിലായിരുന്നു സംഭവം. ആശുപത്രിയില്‍ കുട്ടിയ്ക്കൊപ്പം അമ്മ മാത്രമാണ് ഉണ്ടായിരുന്നത്.
രണ്ടു പേരും മരുന്ന് വാങ്ങുന്നതിനായി പുറത്തേയ്ക്ക് പോന്ന സമയത്താണ് മോഷണം നടന്നത്.
തിരികെ മുറിയില്‍ എത്തിയപ്പോഴാണ് ബാഗും സാധനങ്ങളും അടക്കം നഷ്ടമായതായി കണ്ടെത്തിയത്.
കുട്ടിയുടെ ആറു ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല , ആറ് ഗ്രാം തൂക്കം വരുന്ന കൈ ചെയിന്‍ എന്നിവയാണ് മോഷണം പോയത്.
സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളും ആശുപത്രി അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കേസെടുത്ത കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us