വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല്. രോഗികളും സഹായികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ആർഎം.ഒ പോലീസിൽ പരാതി നൽകി

നാശനഷ്ടമോ ജീവനക്കാർക്ക് പരുക്കോ ഒന്നും ഉണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു.

New Update
1001562457

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ കൂട്ടത്തല്ല്. രോഗികളും സഹായികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്.

Advertisment

ഏറെ നേരം ഇരു സംഘം ചേർന്ന് സംഘർഷം ഉണ്ടായി. അതേസമയം പോലീസ് പറയുന്നത് സംഘർഷം ഉണ്ടാക്കിയവർ ബന്ധുക്കളാണ്.

മറ്റുചില വാക്കുതർക്കങ്ങളെ തുടർന്നാണ് സംഘർഷം ഉണ്ടായാത്. ഇരുവിഭാഗവും പരസ്പരം പ്രശ്നം പറഞ്ഞു തീർത്തുവെന്നും പോലീസ് പറഞ്ഞു. ആശുപത്രിക്ക്

 നാശനഷ്ടമോ ജീവനക്കാർക്ക് പരുക്കോ ഒന്നും ഉണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു.

അതിക്രമത്തിൽ ആർഎംഒ ഡോ. ബിജു ഫിലിപ്പ് വൈക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisment