/sathyam/media/media_files/2026/01/15/1001562490-2026-01-15-12-48-40.jpg)
കോട്ടയം: നാട്ടിലേക്ക് ഇറങ്ങുന്ന കുറുനരിയുടെ എണ്ണം വര്‍ധിച്ചതായി നാട്ടുകാര്‍. ആദ്യ കാഴ്ചയില്‍ നായാണെന്ന് തോന്നിപ്പിക്കും. ഇവ മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നെന്നും നാട്ടുകാരുടെ പരാതിയുണ്ട്.
എറ്റുമാനൂര്‍ അയര്‍ക്കും റോഡിന്റെ വശങ്ങള്‍.
ചിറക്കടവിലെ ആനക്കയം, പത്താശാരി പ്രദേശങ്ങളില്‍ മൃഗങ്ങളുടെ ശല്യം മൂലം ജനങ്ങള്‍ പൊറുതുമുട്ടുകയാണ്.
കാടുമൂടിയ തോട്ടങ്ങള്‍ തെളിച്ചാല്‍ മൃഗങ്ങളുടെ ശല്യം കുറയുമെന്നാണു നാട്ടുകാരുടെ പക്ഷം.
ഇതോടൊപ്പം ഹൈബ്രിഡ് കുറുനരികളാണ് ഇപ്പോള്‍ ഉള്ളതെന്നും നാട്ടുകാര്‍ പറയുന്നു.
കോവിഡ് കാലത്തോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുറുനരിയുടെ സജീവസാന്നിധ്യം പ്രകടമായി തുടങ്ങിയത്. അന്ന് കാഴ്ചയില്‍ വളരെ കുഞ്ഞായിരുന്നു ഇവയില്‍ ഏറെയും.
എന്നാല്‍, കുറച്ചുകാലങ്ങളായി മുമ്പ് കണ്ടിരുന്നവയില്‍നിന്ന് വ്യത്യസ്തമായ കുറുനരികളെയാണ് കാണുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പണ്ട് കുറുനരികള്‍ മനുഷ്യരെ കണ്ടാല്‍ ഓടിയൊളിക്കുകയായിരുന്നു പതിവ്.
ഇന്ന് അതില്‍ മാറ്റം വന്നു. ഓടി ഒളിക്കുന്നതിന് പകരം ഈ ജീവികള്‍ പലപ്പോഴും മനുഷ്യരെ ആക്രമിക്കാന്‍ തയാറാകുന്നുണ്ടത്രേ.
സാധാരണ കണ്ടുവന്നവയേക്കാള്‍ ഉയരവും മനുഷ്യരെ കണ്ടാല്‍ തിരിഞ്ഞോടാതെ നില്‍ക്കുകയും ചെയ്യുന്ന കുറുനരികളെയാണ് ഇപ്പോള്‍ മിക്കയിടങ്ങളിലും കാണുന്നത്.
പണ്ട് കുറുനരികള്‍ രാത്രികാലങ്ങളിലാണ് ഏറെയും പുറത്തിറങ്ങിയിരുന്നത്. ഇപ്പോൾ ഇവയെ പകലും കാണാം.
വന്യജീവി മേഖലയിലെ വിദഗ്ധര്‍ വിഷയത്തില്‍ പഠനം നടത്തി ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
അടുത്തിടെ ജില്ലയില്‍ പലയിടങ്ങളിലും നായ്ക്കളുടെ ആക്രമണങ്ങളും കൂട്ടത്തോടെയുള്ള സാന്നിധ്യവും പ്രകടമാണ്.
മനുഷ്യരെയും മൃഗങ്ങളെയും ആക്രമിക്കുന്ന തെരുവുനായ്ക്കള്‍ എന്ന ഗണത്തില്‍ ഇത്തരം ഹൈബ്രിഡ് കുറുനരികള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന ആശങ്കയുമുണ്ട്.
നായ്ക്കളേക്കാള്‍ വലുപ്പവും ആക്രമണകാരികളുമാണ് ഇപ്പോള്‍ കാണപ്പെടുന്ന ജീവിയെന്നും പറയപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us