ഉഴവുർ - അരീക്കര - കുത്താട്ടുകുളം റോഡിൽ പുതിയ കല്ലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരുക്ക്. കരാറുകാരന്‍റെ അനാസ്ഥയെന്ന് നാട്ടുകാര്‍

New Update
bike accident

കുറവിലങ്ങാട്: ഉഴവുർ - അരീക്കര - കുത്താട്ടുകുളം റോഡിൽ പുതിയ കല്ലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ ബൈക്ക് യാത്രക്കാരൻ വീണ് പരുക്കേറ്റു. 

Advertisment

വെള്ളിയാഴ്ച രാവിലെ ആണ് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം തുടങ്ങിയത്, കല്ലുങ്ക് നിർമ്മാണ സ്ഥലത്ത് ആവശ്യമായ സുരക്ഷാ നടപടികൾ ഒരുക്കാതെയാണ് കല്ലുങ്ക് നിർമ്മാണം ആരംഭിച്ചത്.

ഇന്നലെ വൈകിട്ട് തന്നെ സുരക്ഷാ ഒരുക്കങ്ങൾ നടത്താതെ ഇരുന്നത് സംബന്ധിച്ച് എംഎൽഎ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ അറിയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

Advertisment