മന്ത്രി എം.ബി രാജേഷ് അറിയാന്‍... ജനങ്ങള്‍ സെപ്റ്റിക് ടാങ്ക് മാലിന്യത്തില്‍ ജീവിക്കേണ്ടവരല്ല. ഇടയാഴം കല്ലറ റോഡിലെ കക്കൂസ് മാലിന്യം തള്ളല്‍ കാരണം ജനം ദുരിതത്തില്‍

മന്ത്രി എം.ബി. രാജേഷ്, കോട്ടയം ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും ഉള്‍പ്പെടെ ജനങ്ങള്‍ പരാതി നല്‍കിയിട്ടും ഇത്തരം പ്രവണതകള്‍ തടയാന്‍ നടപടിയില്ലെന്നു ജനങ്ങള്‍ പറയുന്നു.

New Update
1001570237

കോട്ടയം: നാട്ടിലെ പൊതു വഴിയോരങ്ങളിലും ജലസ്രോതസുകളിലും കക്കൂസ് മാലിന്യം തള്ളുന്നത് കാരണം ജനം ദുരിതത്തില്‍.

Advertisment

സഹികെട്ടു മന്ത്രി എം.ബി രാജേഷിനു വരെ ജനങ്ങൾ പരാതി നല്‍കിയിട്ടും നടപടിയില്ല.

കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി തുടര്‍ച്ചയായി കക്കൂസ് മാലിന്യം തള്ളുന്നതു കാരണം ദുരിതത്തി ലായിരിക്കുകയാണു ഇടയാഴം കല്ലറ റോഡരികല്‍ ജീവിക്കുന്ന ജനങ്ങള്‍.

 ദിവസേനയെന്നോണം ഇങ്ങനെ മാലിന്യം തള്ളുന്നതു കാരണം വഴി നടക്കാന്‍ പോലും ജനങ്ങള്‍ക്കു സാധിക്കുന്നില്ല.

ജലാശയങ്ങള്‍ മലിനപ്പെടുന്നു. ഏതാനും മാസം മുന്‍പാണു വെച്ചൂരില്‍ കൊയ്തു കൂട്ടിയ  നെല്ലിന് മുകളിലേക്കു കക്കൂസ് മാലിന്യം തള്ളിയത്.

സ്‌കൂള്‍ പരിസരത്തും പാടത്തുമെല്ലാം ഇത്തരത്തില്‍ മാലിന്യം തള്ളുന്നതു പതിവാണ്.

സിസിടിവി ക്യാമറകള്‍ തകര്‍ക്കാന്‍ പോലും ഇക്കൂട്ടര്‍ക്കു മടിയില്ല.

 വര്‍ഷങ്ങളായുള്ള ദുരിതത്തിനു ഇപ്പോഴും അറുതിയില്ല. കഴിഞ്ഞ ദിവസവും രാത്രി എത്തി മാലിന്യം തള്ളി.

മന്ത്രി എം.ബി. രാജേഷ്, കോട്ടയം ജില്ലാ കലക്ടര്‍ എന്നിവര്‍ക്കും ഉള്‍പ്പെടെ ജനങ്ങള്‍ പരാതി നല്‍കിയിട്ടും ഇത്തരം പ്രവണതകള്‍ തടയാന്‍ നടപടിയില്ലെന്നു ജനങ്ങള്‍ പറയുന്നു

Advertisment