/sathyam/media/media_files/2025/07/15/mani-c-kappan-jose-k-mani-2025-07-15-14-06-39.jpg)
കോട്ടയം: ഇവിടെ ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാത്തവരില്ലേ.ഞാന്‍ അങ്ങനല്ല.
മാണി സി. കാപ്പൻ എം.എൽ.എയെ ട്രോളി ജോസ് കെ. മാണി എം.പി.
കൊച്ചി രൂപതാ ആസ്ഥാനത്ത് എത്തി ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിലെ കണ്ട ശേഷം പുറത്തിറങ്ങിയ ജോസ് കെ. മാണിയെ കാത്ത് വലിയ ഒരു മാധ്യമ പട തന്നെയുണ്ടായിരുന്നു.
തന്റെ സന്ദര്‍ശനത്തിലെ ലക്ഷ്യം വിശദീകരിച്ച ജോസ് കെ. മാണി മറ്റൊരു കാര്യം കൂടി പറഞ്ഞു. രാജ്യസഭയില്‍ പോകേണ്ടതിനാല്‍ എല്‍.ഡി.എഫ് മധ്യമേഖലാ ജാഥയില്‍ രണ്ടു ദിവസം താന്‍ ഉണ്ടാകില്ലെന്ന്.
അന്നു താന്‍ വിട്ടു നിന്നു എന്നു പറഞ്ഞു നിങ്ങള്‍ വാര്‍ത്ത കൊടുക്കരുതെന്നും മാധ്യമങ്ങളെ ജോസ് കെ. മാണി ട്രോളി. രാജ്യസഭയില്‍ നിര്‍ണായക ചര്‍ച്ച നടക്കുന്ന സമയമാണ്.
താന്‍ അതില്‍ കൃത്യമായി പങ്കെടുക്കുന്ന ആളാണ്. അല്ലാത ഇവിടെയുള്ള ചിലരെ പോലെ ബജറ്റ് സമ്മളത്തില്‍ പോലും പങ്കെടുത്തായാളല്ലെന്ന്.
പാലാക്കാര്‍ക്ക് ജോസ് കെ. മാണി പറഞ്ഞത് ആരെക്കുറിച്ചാണെന്നു ചിന്തിക്കാന്‍ അധികം നേരം വേണ്ടി വന്നില്ല.
ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ പാലായിലെ ഉദ്ഘാടന ചടങ്ങില്‍ തിരികൊളുത്തി നടന്നത് മാണി സി. കാപ്പന്‍ എം.എല്‍.എയാണെന്നത് മറന്നിട്ടില്ലെന്നത് പാലാക്കാര്‍ പറയുന്നു.
ഇതോടൊപ്പം നിയമസഭയില്‍ തനിക്ക് സംസാരിക്കാനുള്ള സമയം മറ്റുള്ളവര്‍ക്കു ദാനം കൊടുത്തതും മാണി സി. കാപ്പനാണ്. പാലാക്കാരുടെ ആവശ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാനാണ് മാണി സി കാപ്പനെ ജയിപ്പിച്ചു വിട്ടത്.
എന്നാല്‍, നിയമസഭാ സമ്മേളനത്തില്‍ പല ദിവസങ്ങളിലും ഹാജരാവാതെയും പാലാക്കാരുടെ പ്രശ്‌നങ്ങള്‍ നിയസഭയില്‍ ഉന്നയിക്കാതെയും മാണി സി. കാപ്പന്‍ പരാജയമായിരുന്നു എന്നാണ് പാലാക്കാര്‍ പറയുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷം ആയി പാലായില്‍ മാണി സി കാപ്പന്‍ എം.എല്‍.എയാണ്.
തെരഞ്ഞെടുപ്പ് അടുത്തതോടെ കാപ്പന്‍ പാലായില്‍ എന്ത് ചെയ്തു എന്നത് ആണ് ഇപ്പോള്‍ പാലയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഏഴു വര്‍ഷം എന്നത് ചെറിയ കാലയളവ് അല്ലെന്നു ജനങ്ങള്‍ പറയുന്നു.
നിയമസഭയില്‍ പാലയുടെ ഉച്ചത്തില്‍ ഉള്ള ശബ്ദം ആയിരുന്നില്ലെന്ന് പാലക്കാര്‍ക്ക് ബോധ്യപ്പെട്ട വര്‍ഷങ്ങള്‍ ആണ് കടന്നു പോയത്.
നിയമസഭയില്‍ സജീവമായി ഇടപെട്ടില്ല. പാലയിലെ വികസന കാര്‍ഷിക പ്രശ്‌നങ്ങള്‍ എത്ര തവണ നിയമസഭയില്‍ അവതരിപ്പിച്ചു.
പാലാക്കാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനോ നടത്താനോ എം.എല്‍.എ ഇല്ലാത്ത അവസ്ഥ ഒരു പുതുമ ആയിരുന്നു എന്നും പാലാക്കാര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us