/sathyam/media/media_files/2026/01/28/national-library-2026-01-28-14-55-58.jpg)
ഉഴവൂര്‍: അടുക്കള മാലിന്യം വീട്ടില്‍ തന്നെ സുരക്ഷിതമായി സംസ്ക്കരിച്ചു വളമാക്കി മാറ്റുന്ന ജി-ബിന്‍ സംവിധാനം പോലെയുള്ള മാധ്യമങ്ങള്‍ എല്ലാ വീടുകളിലും സ്ഥാപിച്ച് വ്യാപകമാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉഴവൂര്‍ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വളരെ വിജയകരമാണെന്ന് പരീക്ഷിച്ചു കണ്ടെത്തിയതും, ഒട്ടും ദുര്‍ഗ്ഗന്ധം വമിക്കാത്തതുമായ ഈ സംവിധാനം ഒറ്റപ്പെട്ട ഇടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളത്.
പാഴ് പദ്ധതികള്‍ക്കായി ചിലവഴിക്കുന്ന ഫണ്ടുകള്‍ പ്രയോജനകരമായ ഇത്തരം പദ്ധതികള്‍ക്കായി വിനയോഗിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും അഭ്യര്‍ത്ഥിച്ചു.
കെ.എസ്.എസ്.പി.മേഖലാ പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍
ആണ്ടൂര്‍ ദേശീയവായനശാല ഹാളില്‍ ചേര്‍ന്ന കിടങ്ങൂര്‍, കുമ്മണ്ണൂര്‍, കടപ്ളാമറ്റം, മരങ്ങാട്ടുപിള്ളി , ഉഴവൂര്‍, കുറവിലങ്ങാട്, വെളിയന്നൂര്‍, വയല തുടങ്ങിയ യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഉഴവൂര്‍ മേഖലയുടെ പ്രഥമ സമ്മേളനം ഡോ. എം.കെ ബിജു ഉത്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി ഷെറി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരന്‍, സംസ്ഥാന കമ്മറ്റിയംഗം ജിസ്സ് ജോസഫ് എന്നിവര്‍
പ്രസംഗിച്ചു. ആണ്ടൂര്‍ മോഹനശര്‍മ്മയുടെ പുസ്തക ശേഖരം വായനശാലയ്ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സ്വന്തം കവിതയും അവതരിപ്പിച്ചു. ശ്രീനി തങ്കപ്പന്‍ സ്വാഗതവും ബെെലോണ്‍ എബ്രാഹം നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഷെറി മാത്യു (പ്രസിഡന്‍റ്),
ദീപ ശ്രീശാന്ത് (വെെസ് പ്രസിഡന്‍റ്), ബിജു. ടി.ബി. (സെക്രട്ടറി), ബെെലോണ്‍ എബ്രാഹം (ജോ.
സെക്രട്ടറി), രാധ ശ്രീനിവാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us